ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇ.വി കാർ എന്ന് വിശേഷിപ്പിക്കാവുന്ന മോഡലുമായി ചൈനീസ് വാഹന നിർമാണ കമ്പനിയായ വൂളിങ് ഹോങ്ഗുവാങ് രംഗത്ത്. നാനോ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് കാറിന് 300 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മാരുതിയുടെ ചെറുകാറായ ആൾട്ടോയേക്കാൾ വില കുറവായിരിക്കും ചൈനീസ് നാനോക്ക്.
ഇലക്ട്രിക് കാറായ മിനിയുടെ വൻ വിജയത്തിന് ശേഷമാണ്, ചൈനീസ് കാർ നിർമാതാക്കളായ വുളിംഗ് ഹോങ്ഗുവാങ് നാനോ എന്ന പേരിൽ പുതിയ മോഡൽ അവതരിപ്പിച്ചത്. 2020ൽ 119,255 യൂനിറ്റുകളുമായി ചൈനയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇ.വി കാറായിരുന്നു മിനി. കാർ ന്യൂസ് ചൈനയുടെ റിപ്പോർട്ട് അനുസരിച്ച്, നാനോ ഇവി 20,000 യുവാനിൽ കവിയാത്ത വിലയ്ക്ക് വിൽക്കാനാണ് വൂളിങ് തീരുമാനിച്ചിരിക്കുന്നത്. രൂപയിൽ കണക്കാക്കിയാൽ ഏകദേശം 2.30 ലക്ഷം വരും ഇത്. ചൈനയിലെ വമ്പൻ വാഹന നിർമാതാക്കളായ എസ്.എ.െഎ.സി ഗ്രൂപ്പിെൻറ ഭാഗമാണ് വൂളിങ്. ഇന്ത്യയിൽ വിൽക്കുന്ന എം.ജിയുടെ ഉടമയും എസ്.എ.െഎ.സി ആണ്. ടിയാൻജിൻ ഇൻറർനാഷണൽ ഓട്ടോ ഷോയിൽ നാനോ ഇ.വിയെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
മോേട്ടാർ
നഗര ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത നാനോ ഇവിയിൽ രണ്ട് സീറ്റുകൾ മാത്രമേയുള്ളു. 2,497 എം.എം നീളവും 1,526 എം.എം വീതിയും 1,616 എം.എം ഉയരവും വാഹനത്തിനുണ്ട്. 1,600 എം.എം ആണ് വീൽബേസ്. നാല് മീറ്ററിൽ താഴെയാണ് ടേണിങ് റേഡിയസ്. ടാറ്റ നാനോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൗ വാഹനം വലുപ്പത്തിൽ ചെറുതാണ്. വാഹനത്തിന് കരുത്തുപകരുന്നത് 33 പിഎസ് ഇലക്ട്രിക് മോട്ടോറാണ്. പരമാവധി 85 എൻഎം ടോർക്ക് സൃഷ്ടിക്കാൻ മോേട്ടാറിന് കഴിയും.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. 28 kWh ശേഷിയുള്ള IP67 സർട്ടിഫൈഡ് ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 305 കിലോമീറ്റർ സഞ്ചരിക്കും. വീടുകളിലെ 220-വോൾട്ട് സോക്കറ്റ് ഉപയോഗിച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 13.5 മണിക്കൂർ എടുക്കും. 4.5 മണിക്കൂറിൽ ചാർജ് ചെയ്യാൻ കഴിയുന്ന 6.6 kW എ.സി ചാർജർ ഓപ്ഷനുമുണ്ട്.
സുരക്ഷ
വലുപ്പം കുറവാണെങ്കിലും നാനോ ഇവിയിൽ സുരക്ഷാ സവിശേഷതകളിൽ വൂളിങ് കുറവുവരുത്തിയിട്ടില്ല. ഇബിഡി, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയ്ക്കൊപ്പം എബിഎസും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റവും (ഇഎസ്സി) വരുന്നു. റിവേഴ്സ് കാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, എയർ കണ്ടീഷനിങ്, കീലെസ് എൻട്രി, ടെലിമാറ്റിക്സ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ, 7 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീൻ എന്നിവയും നാനോ ഇവിയിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.