ഒാട്ടവും ചാട്ടവും ഫുട്ബോളും വോളിബോളും മാത്രമല്ല റേസിങ് പോലെ വ്യത്യസ്തമായ മത്സരവഴികളും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ജീമോൻ ആൻറണിയിലൂടെ കേരളത്തിലെ പൊലീസുകാർ. ജീമോൻ ആൻറണി എന്ന 39 കാരൻ കേരള പൊലീസിലെ ഏക മഡ് റേസറാണ്. ജൂൺ 21ലെ ലോക മോേട്ടാർ സൈക്കിൾ ദിനത്തിെൻറ പശ്ചാത്തലത്തിൽ ജീവിതം പറയുേമ്പാൾ വേറിട്ട വഴിയിലൂടെ നടന്നതിെൻറ ആവേശവും ആത്മവിശ്വാസവും ജീമോെൻറ വാക്കുകളിലുണ്ട്.
കൗമാരകാല സ്വപ്നം
18ാം വയസിലാണ് ജീമോൻ റേസിങ് കരിയർ ആരംഭിക്കുന്നത്. 2000-01 കാലഘട്ടമായിരുന്നു അത്. അതിനും മുമ്പ് കൗമാരകാലം മുതൽതന്നെ മോേട്ടാർ സൈക്കിളുകളോടും ബൈക്കുകളോടും തനിക്ക് ഏറെ താൽപ്പര്യമുണ്ടായിരുന്നെന്ന് ജീമോൻ പറയുന്നു. പരിഷ്‌കരിച്ച യമഹ ആർ എക്സ് 135 ഫൈവ് സ്പീഡ് ബൈക്കിലായിരുന്നു ആദ്യ കാലത്ത് റേസിങിന് ഇറങ്ങിയിരുന്നത്. തുടക്കംമുതൽ പരിശീലനം നിലനിർത്താനും നിരവധി റേസുകളിൽ വിജയിക്കാനും സാധിച്ചു.
ഇന്ത്യയിലുടനീളം 100 ഓളം മത്സരങ്ങളിൽ പങ്കെടുത്തതിൽ 90 ശതമാനവും വിജയിക്കാനായത് ആത്മവിശ്വാസം വർധിപ്പിച്ചു. 2007വരെ ഇത് തുടർന്നു. 2007 ന് ശേഷം വിവാഹിതനായതോടെ ഉത്തരവാദിത്വങ്ങൾ വർധിച്ചു. ഇൗ സമയം റേസിങിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. നീണ്ട ഇടവേളയിലേക്ക് പോവുക എന്നതായിരുന്നു ഇതിെൻറ അനന്തിരഫലം. 11 വർഷത്തെ ഇടവേളയിൽ ജോലി നേടാനായി എന്നത് മുതൽക്കൂട്ടായിരുന്നു. കേരള പോലീസിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ജീമോന് ജോലി ലഭിച്ചത്
'ഒരു റേസർ എല്ലായിപ്പോഴും റേസർ തന്നെ'
'നിങ്ങൾ ഒരു റേസറായിരുന്നുവെങ്കിൽ, നിങ്ങൾ എല്ലായ്പ്പോഴും ഒരു റേസറാകും' എന്ന് ആരാണ് പറഞ്ഞതെന്ന് ഉറപ്പില്ല. എന്നാൽ ഇത് തെൻറ ജീവിതത്തിൽ സത്യമായി ഫലിച്ചതായി ജീമോൻ പറയുന്നു. എല്ലാ ജീവിത പോരാട്ടങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിലും റേസിങ് തന്നെ വിട്ടുപോയില്ലെന്നും അദ്ദേഹം പറയുന്നു. '2018 ൽ ഞാനൊരു റോഡ് ട്രിപ്പിന് തയ്യാറെടുത്തു. അങ്ങിനെയാണ് റോയൽ എൻഫീൽഡുമായുള്ള എെൻറ ബന്ധം ആരംഭിക്കുന്നത്.
ആ സമയം വരെ ഞാൻ റോയലിെൻറ വലിയ ആരാധകനല്ലായിരുന്നു. പക്ഷേ 2500 കിലോമീറ്റർ വരുന്ന യാത്ര എെൻറ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോർ റോഡിൽ ഞാൻ അന്ന് സഞ്ചരിച്ചു. ഹിമാലയത്തിലെ വഴികൾ താണ്ടി. രണ്ടാഴ്ചയിലേറെയായി തുടർന്ന് യാത്രയിൽ ആർ.ഇ ക്ലാസിക് 350 മാത്രമേ എെൻറ കൂട്ടാളിയായി ഉണ്ടായിരുന്നുള്ളൂ'-ജീമോൻ പറയുന്നു.
റോയൽ റേസിങ്
2018 ൽ ജീമോൻ റോയൽ എൻഫീൽഡ് ഹിമാലയൻ സ്വന്രതമാക്കി. ഡർട്ട് റേസ് ട്രാക്കുകൾക്കും റാലി ട്രാക്കുകൾക്കും അനുയോജ്യമായ രീതിയിൽ ബൈക്കിൽ ചില ക്രമീകരണങ്ങൾ ചെയ്തു. അതിനുശേഷം ഇന്ത്യയിലുടനീളം റേസ് ഇവൻറുകളിൽ പങ്കെടുക്കാൻ പോയി. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ റാലി ചാമ്പ്യൻഷിപ്പ്, ഗോവയിൽ നടന്ന റോയൽ എൻഫീൽഡ് റൈഡർ മീഡിയ 2019, തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ റാലി ചാമ്പ്യൻഷിപ്പ്, തമിഴ്‌നാട്ടിലെ ഇൗറോഡിൽ നടന്ന എംആർഎഫ് 2 വീലർ ദേശീയ സ്പ്രിൻറ് റാലി ചാമ്പ്യൻഷിപ്പ് തുടങ്ങിയവയിലെല്ലാം വിജയിയായി പോഡിയത്തിൽ ഇടംപിടിക്കാൻ ജീമോനായി.
'പ്രൊഫഷനിലൂടെ ഞാനൊരു പോലീസ് ഉദ്യോഗസ്ഥനാണ്. രാജ്യത്തെ ഒരേയൊരു പോലീസ് ഡർട്ട് ബൈക്ക് റേസറും ഞാനാണ്. ദേശീയ പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയും വേണ്ടത്ര പ്രോത്സാഹനം നൽകിയും ഡിപ്പാർട്ട്മെൻറ് എന്നെ പിന്തുണയ്ക്കുന്നുണ്ട്'-ജീമോൻ പറയുന്നു.കൊച്ചി, കളമശ്ശേരി മഞ്ഞുമ്മൽ സ്വദേശിയായ ജീമോന് ഭാര്യയും രണ്ട് മക്കളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.