സംഗീത സംവിധായകന്​ പിഴയീടാക്കിയത്​ അലോയ്​ വീലിനല്ല -മോ​ട്ടോർ വാഹന വകുപ്പ്​

തിരുവനന്തപുരം: മോഡിഫിക്കേഷനുകൾക്ക്​ മോട്ടാർ വാഹന വകുപ്പ്​ കനത്ത പിഴയീടാക്കുന്നതിനെ കുറിച്ചാണ്​ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ച. അനാവശ്യമായി അധികൃതർ വാഹന ഉടമകളെ പിഴിയുകയാണെന്നാണ്​ വാഹന പ്രേമികളുടെ ആക്ഷേപം. ഇത്തരത്തിലുള്ള ആരോപണവുമായി സംഗീത സംവിധായകൻ സൂരസ്​ എസ്​. കുറുപ്പും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

പിഴ രസീതിൻെറ ഫോട്ടോ ഉൾപ്പെടെയാണ്​ സൂരജ് ഫേസ്​ബുക്കിൽ പ്രതിഷേധം അറിയിച്ചത്​. കാറില്‍ അലോയി വീല്‍ പിടിപ്പിച്ചതിനാണ് പിഴ ലഭിച്ചതെന്നായിരുന്നു ഇദ്ദേഹത്തിൻെറ ആരോപണം.

എന്നാൽ, ഇത്​ തെറ്റായ ​പ്രചാരണമാണെന്ന്​ ​മോ​ട്ടോർ വാഹന വകുപ്പ്​ അധികൃതർ വ്യക്​തമാക്കുന്നു. അനുവദനീയമല്ലാത്തതും വായിക്കാൻ ബുദ്ധിമുട്ടുള്ളതുമായ നമ്പർ ​േപ്ലറ്റിനാണ്​ പിഴ ഈടാക്കിയത്​. ഇത്​ അറിയാമായിരുന്നിട്ടും അലോയ്​ വീലിൻെറ പേര്​ പറഞ്ഞ്​ വകുപ്പിനെതിരെ വ്യാജ പ്രചാരണം നടത്തി എരിതീയിൽ എ​ണ്ണയൊഴിക്കുകയാണ്​.

ആടിന്​ പട്ടിയാക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്​. എന്തായാലും താങ്കളുടെ ഈ സംവിധാന ​ശ്രമം പാളിപ്പോയതായി സന്തോഷപൂർവം അറിയിക്കുകായണെന്നും​ മോ​ട്ടോർ വാഹന വകുപ്പ്​ അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - The music director was not fined for the alloy wheel - Department of Motor Vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.