ജനപ്രിയ സ്വീഡിഷ് ഫർണിച്ചർ ബ്രാൻഡായ ഐകിയ ട്രെയിലർ ഹോം നിർമിക്കുന്നു. 187 ചതുരശ്രയടി വിസ്തീർണമുള്ള വീടുകളുമായാണ് ഐകിയ വിപണിയിൽ എത്തുന്നത്. മീഡിയ കമ്പനിയായ വോക്സ് ക്രിയേറ്റീവ്, വിസ്കോസിൻ ആസ്ഥാനമായുള്ള ആർവി ബിൽഡർ എസ്‌കേപ്പ് എന്നിവയുമായി കൈകോർത്താണ് ചലിക്കുന്ന വീടുകൾ നിർമിക്കുന്നത്. ചക്രങ്ങൾ ഘടിപ്പിച്ച ഫ്ലാറ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വീട് പിക്കപ്പുകളിലോ ട്രക്കുകളിലോ കെട്ടിവലിച്ച് കൊണ്ടുപോകാവുന്നതാണ്.
ഒരു വീട്ടിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ചെറിയ ഫ്ലാറ്റ്ബെഡ് ട്രെയിലർ ഹോമുകളിലുണ്ട്. നമ്മുക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ പാർക്ക് ചെയ്യാവുന്ന വാഹനത്തിൽ വെള്ളവും സൗരോർജ്ജവും ഉള്ളതിനാൽ ഉപഭോക്താവിന് ഒന്നിനും ബാഹ്യ പിന്തുണയെ ആശ്രയിക്കേണ്ടിവരില്ല. ഐകിയ ബോഹോ എക്സ്.എൽ മോഡലിന് 47,500 ഡോളർ(34,61,327.38 ലക്ഷം രൂപ) വില നിശ്ചയിച്ചിട്ടുണ്ട്, ഇതോടൊപ്പം നമ്മുക്ക് ആവശ്യമുള്ള തരത്തിൽ വേണ്ട കൂട്ടിച്ചേർക്കലുകൾ വരുത്താനും സാധിക്കും. ചെറിയ വീടിനെ മൾട്ടിഫങ്ഷണൽ ആക്കുന്നതിന് ആധുനിക സങ്കേതങ്ങളാണ് ഐകിയ ഉപയോഗിച്ചിരിക്കുന്നത്.
ചെറിയ വീടിനുള്ളിലെ മുഴുവൻ സ്ഥലവും വളരെ കാര്യക്ഷമമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മടക്കിവയ്ക്കാവുന്ന കിങ് സൈസ് ബെഡിന് താളെ ധാരാളം സംഭരണ ഇടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അടുക്കള ബാത്ത്റൂം തുടങ്ങി ഒരു വീട്ടിൽവേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 'ഒരു ചക്രത്തിന് ചുറ്റും നിങ്ങൾ എങ്ങനെ രൂപകൽപ്പന ചെയ്യുന്നു എന്നത് വളരെപ്രധാനമാണ്. പുനരുൽപ്പാദിപ്പിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ സാധ്യമാകുമ്പോൾ സ്ഥലം പ്രവർത്തനക്ഷമവും മനോഹരവുമാകുക്കുന്നു'- ഐകിയ സീനിയർ ഇന്‍റീരിയർ ഡിസൈനർ ആബി സ്റ്റാർക്ക് പറഞ്ഞു
വീടുകളുടെ സുഖസൗകര്യങ്ങളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾക്കിടയിൽ ഫ്ലാറ്റ്ബെഡ് ട്രെയിലർ ഹോംസ് ആശയം വളരെ ജനപ്രിയമാണ്. ഹൈദരാബാദ്, മുംബൈ, പുനെ, അഹമ്മദാബാദ്, സൂററ്റ്, വഡോദര എന്നീ നഗരങ്ങളിൽ നിലവിൽ ഐകിയക്ക് ഓൺലൈൻ വിതരണം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.