ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുൻനിര പൾസർ എൻ 250 കൊച്ചിയിൽ പുറത്തിറക്കി. പൾസർ നിരയിലെ ഏറ്റവും വലിയ എൻജിൻ നൽകുന്നതിനൊപ്പം, റോഡ്, റെയിൻ, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് ABS റൈഡ് മോഡുകൾ സജ്ജീകരിച്ചിരിക്കുന്നു.
തെന്നുന്ന പ്രതലങ്ങളിലോ ഹാർഡ് ആക്‌സിലറേഷനിലോ പിൻചക്രം നിയന്ത്രണം വിട്ട് കറങ്ങുന്നത് തടയുന്ന സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ബൈക്കിന്റെ ചടുലതയും ഷോക്ക് അബ്സോർപ്ഷൻ കഴിവുകളും മെച്ചപ്പെടുത്തുന്ന അപ്സൈഡ്-ഡൗൺ ഫോർക്ക് സസ്പെൻഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ കൺസോൾ എന്നിവ പുതിയ പൾസറിന്റെ സവിശേഷതകളാണ്. കൊച്ചിയിലെ എക്സ് ഷോറൂം വില 1,52, 314 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.