ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ടെയ്‌സര്‍

പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്‌സര്‍ പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം). 1.0 ലിറ്റര്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ ഇ-സി.എന്‍.ജി ഒപ്ഷനുകളില്‍ ലഭ്യമാണ്.അര്‍ബന്‍ ക്രൂയിസര്‍ ടെയ്‌സര്‍ പരമാവധി 100.06 പിഎസ്@ 5500 ആർ.പി.എം പവര്‍ നല്‍കുന്നു.

മാനുവലിന് ലിറ്ററിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.2 ലിറ്റര്‍ പെട്രോള്‍ എൻജിനില്‍ കിലോമീറ്ററിന് 21.7 (മാനുവല്‍) 22.8 (ഓട്ടോമാറ്റിക്) ഇന്ധനക്ഷമതയുള്ള 89.73 പി.എസ്@6000 ആർ.പി.എം പവര്‍ ലഭ്യമാക്കുന്നു. ഇ-സി.എന്‍.ജി ഒപ്ഷനില്‍ 28.5 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

ആറു എയര്‍ ബാഗടങ്ങുന്ന സുരക്ഷാ ഫീച്ചറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍ എന്നിവ സുരക്ഷിതമായ ഡ്രൈവിങ് അനുഭവം നല്‍കും.i 

Tags:    
News Summary - Toyota's urban cruiser Taisor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.