രണ്ട് ടയറുകളുടെ വളരെ ചെറിയ ഭാഗം മാത്രം റോഡുമായി ബന്ധമുള്ള പൂർണമായും ഓടിക്കുന്നയാളുടെ ബാലൻസിങ് നിയന്ത്രണ ക്രമീകരണത്തിലൂടെ ഓടുന്നവയാണ് ഇരുചക്ര വാഹനങ്ങൾ. നിർത്തുമ്പോൾ ആക്സിലേറ്റർ കുറച്ച ശേഷം ഗിയർ ഡൗൺ ചെയ്ത് രണ്ട് ബ്രേക്കുകളും ഒരേസമയം പ്രയോഗിക്കുക. സഡൻ ബ്രേക്ക് ഇടുമ്പോഴും ഇരുചക്ര വാഹനങ്ങളുടെ രണ്ടു ബ്രേക്കും ഒന്നിച്ച് പ്രയോഗിച്ചാൽ തെന്നി വീഴുന്നത് ഒരു പരിധി വരെ ഇല്ലാതാക്കാം. വളവ് തിരിയുമ്പോഴും മറ്റൊരു റോഡിലേക്ക് കടക്കുമ്പോഴും ഇൻഡിക്കേറ്റർ യോജ്യമായത് തന്നെ ഇടുക. വളവ് തിരിയുന്നതിന് 10-15 സെക്കൻഡ് മുമ്പോ ഏതാനും മീറ്ററുകൾ മുമ്പോ വേണം സിഗ്നൽ നൽകാൻ.
കാർ നിർത്തുമ്പോൾ ബ്രേക്കാണോ ക്ലച്ചാണോ ആദ്യം ചവിട്ടേണ്ടത്? കുറച്ച് വേഗതയിൽ പോകുമ്പോഴാണ് വാഹനം നിർത്തുന്നതെങ്കിൽ ബ്രേക്ക് ചവിട്ടിയ ശേഷം ക്ലച്ചമർത്തി നിർത്താം. നേരെ തിരിച്ചാണെങ്കിൽ (അതായത് ആദ്യം ക്ലച്ചമർത്തി തുടർന്ന് ബ്രേക്ക്) വാഹനത്തിന്റെ വേഗത വരുതിയിലാക്കാൻ നമുക്ക് സാധിക്കാതെ വരികയും വാഹനം പാളി നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിലാകാനും സാധ്യതയുണ്ട്. ഇനി വേഗത തീരെ കുറവായ സന്ദർഭങ്ങളിൽ (1, 2 ഗിയറുകളിലാണ് പോവുന്നതെങ്കിൽ ) ആദ്യം ക്ലച്ചമർത്തി തുടർന്നാണ് ബ്രേക്ക് അപ്ലൈ ചെയ്യേണ്ടത്. ഇവിടെ ബ്രേക്കാണ് ആദ്യം ചവിട്ടുന്നതെങ്കിൽ വേഗം കുറവായതിനാൽ എൻജിൻ ഗിയർ ഇടിച്ച് വാഹനം നിന്നു പോകാൻ സാധ്യതയുണ്ട്. ട്രാഫിക് കൂടുതലുള്ള റോഡുകളിലൊക്കെയാണ് ഇത്തരം തെറ്റായ രീതിയെങ്കിൽ പുറകിൽ നിന്ന് ഹോണടിയുടെ മേളമായിരിക്കും.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.