ഡൽഹി: കാർ വാങ്ങുക എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതി മാരുതി സുസുക്കി. ഇനിമുതൽ കാർ വാടകക്കും കൊടുക്കുമെന്ന് കമ്പനി. പുതിയ പദ്ധതിയുടെ പേര് ‘മാരുതി സുസുക്കി സബ്സ്ക്രൈബ്. പരീക്ഷണാർഥം രണ്ടിടത്താണ് പദ്ധതി നടപ്പാക്കുന്നത്, ബംഗളൂരുവിലും ഗുർഗ്രാമിലും. സ്വിഫ്റ്റ്, ഡിസൈർ, ബലേനൊ, ബ്രെസ്സ, സിയാസ്, എക്സ് എൽ സിക്സ്, എർട്ടിഗ എന്നീ വാഹനങ്ങളാണ് മാരുതി വാടകക്ക് നൽകുന്നത്.
ഇന വാടകയ്ക്ക് നൽകുന്നു എന്ന് കേൾക്കുേമ്പാൾ പഴയതായിരിക്കും നൽകുക എന്ന് വിചാരിക്കേണ്ട. പുതുപുത്തൻ കാറുകളാണ് സ്ബ്സ്ക്രൈബ് പദ്ധതി പ്രകാരം സ്വന്തമാക്കാനാവുക.
എന്താണീ വാടകക്ക് നൽകൽ
ഉപഭോക്താവിന് തെരഞ്ഞെടുക്കാൻ പാകത്തിനുള്ള മാസ വാടക നിരക്കുകൾ മാരുതി നിശ്ചയിച്ചിട്ടുണ്ട്. വാഹനത്തിെൻറ മെയിൻറനൻസ്, ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പടെയാണ് വാടക നൽകേണ്ടത്. 24, 36, 48 മാസങ്ങളുടെ വിവിധ സ്കീമുകളുണ്ട്. ഇതിൽ നമ്മുക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാം. മാരുതി അരീന, നെക്സ ഷോറൂമുകളിൽ നിന്ന് വാഹനം ലഭിക്കും.
പ്രത്യേകതകൾ
1.സീറോ ഡൗൺപേയ്മെൻറ് - വാഹനം നിങ്ങളുടെ കയ്യിലെത്തുന്നതിന് പണമൊന്നും മുടക്കേണ്ടതില്ല
2.വാഹനം ഉപയോഗിച്ച് മടുക്കുേമ്പാഴോ പുതിയ വേണമെന്ന് തോന്നുേമ്പാഴൊ മടക്കി നൽകാവുന്നതാണ്. പക്ഷെ ഇതിന് മാരുതി ഒരു ലോക്കിങ്ങ് പീരീഡ് നിശ്ചയിച്ചിട്ടുണ്ട്. 24 മാസത്തവണക്കാണ് നാം വാഹനം എടുക്കുന്നതെങ്കിൽ 12 മാസമാണ് ലോക്കിങ്ങ് പീരീഡ്. ഇതിനുമുമ്പ് വാഹനം തിരികെ നൽകാനാവില്ല.
3. വരുമാനം വർധിച്ചാൽ വാടക കൂട്ടി നൽകി മുടക്കുമുതൽ വേഗത്തിൽ അടച്ചുതീർക്കാം. വരുമാനം കുറഞ്ഞാൽ 24 മാസത്തിൽ നിന്ന് 36ലക്കോ 48ലേക്കോ മാസത്തവണ മാറ്റാനാകും.
4.വാടകക്കെടുത്ത വാഹനം ഏതുസമയവും മുഴുവൺ പണവും നൽകി നമ്മുക്ക് സ്വന്തമാക്കാം.
5.25 വയസിന് മുകളിലുള്ളവർക്കാണ് വാഹനം വാടകക്ക് നൽകുക.
6.അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം വാഹനം ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.