നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ട് പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ബി.എം.ഡബ്ളിയു. ബി.എം.ഡബ്ളിയു ജി 310 ആർ, ബി.എം.ഡബ്ളിയു ജി. 310 ജി.എസ് എന്നിവയാണ് പുതുതായി പുറത്തിറങ്ങിയ മോഡലുകൾ. 2.99 ലക്ഷം മുതൽ 3.49 ലക്ഷം വരെയാണ് ഇരു ബൈക്കുകളുടേയും വില. ഇരു മോഡലുകൾക്കുമൊപ്പം 3 വർഷത്തെ അൺലിമിറ്റഡ് വാറൻറിയും ബി.എം.ഡബ്ളിയു നൽകുന്നുണ്ട്. അത് അഞ്ച് വർഷം വരെ ദീർഘിപ്പിക്കാനുള്ള സൗകര്യവും കമ്പനി നൽകും. ടി.വി.എസുമായി ചേർന്നാണ് ബി.എം.ഡബ്ളിയു പുതിയ മോഡലുകൾ വിപണിയിലെത്തിക്കുക. ടി.വി.എസിെൻറ ഹോസൂരിലെ പ്ലാൻറിലാണ് ബൈക്കുകളുടെ നിർമാണം നടത്തുക.
ബൈക്കുകളുടെ ബുക്കിങ് നേരത്തെ തന്നെ ബി.എം.ഡബ്ളിയു ആരംഭിച്ചിരുന്നു. ജി 310 ആറിന് ഏകദേശം 3 ലക്ഷം രൂപയും ജി 310 ജി.എസിന് 3.5 ലക്ഷവുമാണ് വില പ്രതീക്ഷിച്ചിരുന്നത്. ഏകദേശം ഇതേ നിലവാരത്തിൽ തന്നെയാണ് ബി.എം.ഡബ്ളിയു ഇരു മോഡലുകളെയും വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.
രണ്ട് മോഡലുകളിലും 313 സി.സി ലിക്യുഡ് കൂൾ സിംഗിൾ സിലണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. 34 ബി.എച്ച്.പി കരുത്തും 28 എൻ.എം ടോർക്കും എൻജിൻ നൽകും. ട്യുബുലാർ സ്റ്റീൽ ഫ്രേം, ഫൈവ് സ്പോക് അലോയ് വീൽ, എ.ബി.എസ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.