മിലാൻ: ഫൈബർ ബോഡിയിൽ നിർമ്മിച്ച ബി.എം.ഡബ്ളിയുവിെൻറ പുതിയ ബൈക്ക് എച്ച്.പി.4 റേസർ മിലാൻ ഒാേട്ടാ ഷോയിൽ അവതരിപ്പിച്ചു. പുതിയ ബൈക്കിലൂടെ ആഗോള ബൈക്ക് രംഗത്തെ അതികായകരായ ഡ്യൂക്കാട്ടിയോട് നേരേട്ടറ്റുമുട്ടാനാണ് ബി.എം.ഡബ്ളിയു ലക്ഷ്യമിടുന്നത്.
ബി.എം.ഡബ്ളിയുവിെൻറ തന്നെ എസ് 1000 RR മായാണ് പുതിയ ബൈക്കിന് സാമ്യം. പ്രൊഡക്ഷൻ മോഡലാണ് കമ്പനി മിലാനിൽ അവതരിപ്പിച്ചിരിക്കുന്നത്. 2017 അവസാനത്തോടുകൂടി ബൈക്ക് വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
കാർബണിനൊപ്പം ലെറ്റ് വെയ്റ്റ് അലുമിനിയവും വാഹനത്തിെൻറ നിർമ്മാണത്തിനായി ബി.എം.ഡബ്ളിയു ഉപയോഗിച്ചിട്ടുണ്ട്. മിലാൻ ഒാേട്ടാ ഷോയിൽ തന്നെ അവതരിപ്പിച്ച ഡ്യൂക്കാട്ടി 1299 സൂപ്പർലേഗറയോടാവും ബി.എം.ഡബ്ളിയുവിന് വിപണിയിൽ മൽസരിക്കേണ്ടി വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.