12ാം നൂറ്റാണ്ടുമുതൽ ജപ്പാെൻറ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പോരാളി വിഭാഗമാണ് നിഞ്ചകൾ. പ്രത്യേക ആയോധന പരിശീലനം നേടിയ ഇവർ കൊല്ലിനും കൊലക്കും പ്രശസ്തരാണ്. വാടകെക്കാലയാളികളായും കൂലിപ്പടയാളികളായും ചാരന്മാരായും ജീവിച്ച് അടരാടി മരിക്കുകയാണ് ഒാരോ നിഞ്ചയുടെയും ജീവിത നിയോഗം. ചുരുക്കത്തിൽ കരുത്തിെൻറ, പോരാട്ടത്തിെൻറ പ്രതീകങ്ങളാണ് നിഞ്ചകൾ.
ആധുനിക കാലത്ത് നിഞ്ചയെന്ന് കേൾക്കുേമ്പാൾ മനസ്സിൽ ഒാടിവരുന്നത് പോരാളികളേക്കാൾ ഒരു ബൈക്കിെൻറ രൂപമാണ് കാവാസാക്കി നിഞ്ച. പച്ചയും കറുപ്പും കലർന്ന നിറമുള്ള കരുത്തരിൽ കരുത്തനായ ബൈക്കാണ് നിഞ്ച. ധാരാളം വകഭേദങ്ങൾ നിഞ്ചക്കുണ്ട്. 300, 400, 650, 1000 സി.സികളുടെ എൻജിനുമായി വരുന്ന നിഞ്ചകൾ ത്രസിപ്പിക്കുന്ന അനുഭവമാണ് നൽകുന്നത്. എച്ച്.ടു.ഒ എന്ന നിഞ്ചയാണ് ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ബൈക്ക്. ഒപ്പം നിഞ്ച ഇസഡ് എക്സ് 10ആർ, ഇസഡ് എക്സ് 14ആർ എന്നിവയുമുണ്ട്. മൂന്നര ലക്ഷത്തിൽ ആരംഭിച്ച് 70ലക്ഷംവരെ എത്തുന്ന വില വൈവിധ്യമാണ് കാവാസാക്കി തങ്ങളുടെ അരുമകൾക്ക് നൽകിയിരിക്കുന്നത്. നിലവിൽ വാങ്ങാവുന്ന ഏറ്റവും വിലകുറഞ്ഞ നിഞ്ച 300സി.സിയുടേതാണ്.
2013ലാണ് നിഞ്ച 300 ഇന്ത്യയിലെത്തുന്നത്. അന്നത്തെ 250സി.സി ബൈക്കിന് പകരമായാണിത് എത്തിയത്. അഞ്ചുവർഷം കഴിഞ്ഞ് 2018ൽ കാവാസാക്കി നിഞ്ച 400നെ പുറത്തിറക്കി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ 300ന് പകരമാണ് 400 വന്നതെങ്കിലും ഇന്ത്യയിൽ രണ്ട് ബൈക്കുകളും തുടരെട്ട എന്നാണ് കമ്പനി തീരുമാനിച്ചത്. കാവാസാക്കിയുടെ ഇൗ തീരുമാനം കാരണം രണ്ട് ഗുണങ്ങളുണ്ടായി. ഒന്ന് 300െൻറ വില കാര്യമായി കുറഞ്ഞു. രണ്ട് തായ്ലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 400 പൂർണ ഗുണമേന്മയോടെ ലഭിക്കുകയും ചെയ്യും. ഏറ്റവും വിലകുറഞ്ഞ നിഞ്ചയായി 300 മാറുന്നു എന്നത് ഇന്ത്യയിലെ ബൈക്ക് പ്രേമികളെ സംബന്ധിച്ച് സന്തോഷകരമാണ്.
തദ്ദേശിയമായി ഉൽപാദിപ്പിക്കുന്ന ഘടകങ്ങളിൽ വർധനവ് വരുത്തിയാണ് 300െൻറ വില കുറക്കുന്നത്. നിലവിൽ 3.60 ലക്ഷമാണ് 300െൻറ എക്സ്ഷോറും വില. ഇത് 3.20 ആയി കുറയുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഏകദേശം 40,000 രൂപയുടെ ലാഭം പ്രതീക്ഷിക്കാം. ഇതോടെ കെ.ടി.എം ആർ.സി 390, ടി.വി.എസ് അപ്പാഷെ ആർ.ആർ 310 മുതൽ പുതുതായി വരാൻപോകുന്ന ബി.എം.ഡബ്ല്യൂ ജി 310 ആറിന് വരെ വെല്ലുവിളി ഉയർത്താൻ നിഞ്ചക്കാവും. 296 സി.സി പാരലൽ ട്വിൻ ഹൃദയമാണ് നിഞ്ച 300ന്. 39 ബി.എച്ച്.പി കരുത്തും 27 എൻ.എം ടോർക്കും എൻജിൻ ഉൽപാദിപ്പിക്കും. ആറ് സ്പീഡ് സ്ലിപ്പർ ക്ലച്ച് ട്രാൻസ്മിഷനാണ്. സ്റ്റീലിൽ തീർത്ത ഷാസിയോടുകൂടിയ ബൈക്കിന് 172 കി.ഗ്രാം ഭാരമുണ്ട്. 17 ലിറ്ററാണ് ഇന്ധന ടാങ്കിെൻറ കപ്പാസിറ്റി. ടയറുകൾ, വീലുകൾ, വയറിങ്, ബാറ്ററി, ബോഡിവർക്ക് തുടങ്ങിയവയൊക്കെ പ്രാദേശികമായി നിർമിച്ചാണ് വിലകുറക്കുന്നത്. തൊട്ടുമുന്നിലുള്ള ഇറക്കുമതി ചെയ്ത നിഞ്ച 400െൻറ വില 5.7 ലക്ഷമാണ്. അങ്ങനെ നോക്കുേമ്പാൾ കാവാസാക്കി സ്വപ്നം താലോലിക്കുന്ന ഏതൊരാളിനും മികച്ചൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.