സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് ജർമ്മൻ വാഹന നിർമാതക്കളായ ബി.എം.ഡബ്ലുവിൻെറ ഒരു പരസ്യമാണ്. ഡ്രൈ വറുടെ ആവശ്യമില്ലാതെ സഞ്ചരിക്കുന്ന ഓട്ടോണമസ് കാറിൻെറ പരസ്യമാണ് തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. ഓട്ട ോണമസ് ഡ്രൈവിങ്ങിൽ പേടിക്കാനൊന്നുമില്ലെന്ന ടാഗ് ലൈനോട് കൂടിയാണ് പരസ്യം.
ബി.എം.ഡബ്ലുവിൻെറ കാറിന് മുന്നിൽ ഒരു പ്രേതം വന്ന് നിൽക്കുന്നു, പിന്നീടുണ്ടാവുന്ന സംഭവങ്ങളുമാണ് പരസ്യത്തിൽ. പ്രേതത്തെ കണ്ട കാർ നിൽക്കുന്നു. കാറിനടുത്തെത്തിയ പ്രേതം ഡോർ തുറന്ന് നോക്കിയതിന് ശേഷം വാഹനത്തിൽ ആരുമില്ലെന്ന് കണ്ട് പേടിച്ചോടുന്നതാണ് പരസ്യത്തിൽ കാണിക്കുന്നത്. അവസാനം ഓട്ടോണമസ് കാറെന്ന് രേഖപ്പെടുത്തിയത് കാണിച്ചാണ് ബീമർ പരസ്യത്തിൻെറ ഉദ്ദേശം വ്യക്തമാക്കുന്നത്.
പല മുൻനിര വാഹന നിർമാതക്കളും ഓട്ടോണമസ് വാഹനങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ്. കാറിൻെറ കൺസെപ്റ്റ് കമ്പനി പുറത്ത് വിട്ടെങ്കിലും പ്രൊഡക്ഷൻ മോഡലിനെ കുറിച്ചുള്ള സൂചനകളൊന്നും ബി.എം.ഡബ്ല്യു പുറത്ത് വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.