ഡിസൈൻ
ബി.എം.ഡബ്ളിയുവിെൻറ പെരുമക്കൊത്ത ഡിസൈൻ തന്നെയാണ് ഗ്രാൻഡ് ടുറിസ്മോ പിന്തുടരുന്നത്. അലുമിനിയം ലുക്കിലുളള ബംബറിന് ബ്ളാക്ക് ഫിനിഷിങ് കമ്പനി നൽകിയിരിക്കുന്നു. പുതിയ അഡാപ്റ്റിവ് ഹെഡ്ലാമ്പ്,എൽ.ഇ.ഡി ഫോഗ് ലാമ്പ്,സ്േപാർട് ലൈൻ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമണ് പുറം വശത്തെ ഡിസൈനിലെ പ്രധാന പ്രത്യകതകൾ. പക്ഷേ കാറിെൻറ ഹൈലെറ്റ് പിൻ വശത്തുള്ള കൂപ്പേ ലൈനാണ്. ഇത് കാറിന് കുപ്പേ രുപഭാവങ്ങൾ സമ്മാനിക്കുന്നു. ഉൾവശത്തും ആഡംബരങ്ങൾ പുർണ്ണമായി നിലനിർത്തി തന്നെയാണ് കാർ ബി.എം.ഡബ്ളിയു നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുളള തുകലിൽ നിർമ്മിച്ചിരിക്കുന്ന സ്റ്റിയറിങ് വീലും സ്പ്പോർട്ടിയായ സീറ്റുകളും കാറിെൻറ പ്രത്യകതകളാണ്. ആഡംബരുവും യാത്ര സുഖവും ഒത്തുചേരുന്നതാണ് ടുറിസ്മോയുടെ ഇൻറിരിയർ.
എഞ്ചിൻ
1998ccയുടെ നാലു സിലിണ്ടർ പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 182bhp പവറും 350nm ടോർക്കും ഇൗ എഞ്ചിൻ ഉൽപാദിപ്പിക്കും. ബി.എം.ഡബ്ളിയുവിെൻറ ട്വിൻ പവർ ടെക്നോളജി പുതിയ എഞ്ചിന് കുടുതൽ മൈലേജ് നൽകുെമന്നാണ് അവകാശപെടുന്നത്.
ഡ്രൈവിംഗ്
8 സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർ ബോക്സാണ് ടുറിസ്മോക്കുളളത് മാനുവലായി ഗിയർ ഷിഫ്റ്റ് ചെയ്യാനുളള സൗകര്യവും ഇത് നൽകുന്നു. കംഫർട്ട് ,എക്കോ പ്രോ മോഡ്, സ്പ്പോർട്ട് മോഡ് എന്നിങ്ങനെ വിവിധ മോഡുകളിൽ വാഹനം ഡ്രൈവ് ചെയ്യാം.6.1 സെക്കൻഡ്ിൽ ടുറിസ്മോ 0-100 കിലോ മീറ്റർ വേഗതയലെക്കെത്തും. വിവിധ മോഡുകളിലായി മികച്ച യാത്ര സുഖമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
വില:43 ലക്ഷം(എക്സ് ഷോറും ഡൽഹി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.