മാറ്റങ്ങ​േളാടെ എക്​സ്​ 3യെ നിരത്തിലിറക്കി ബി.എം.ഡബ്​ള്യു

മാറ്റങ്ങളുമായി എക്​സ്​ 3 എസ്​.യു.വിയുടെ രണ്ട്​ വേരിയൻറുകൾ ബി.എം.ഡബ്​ള്യു പുറത്തിറക്കി. എക്​സ്​ ഡ്രൈവ്​ 20d എക്​സ്​പിഡിഷൻ, എക്​സ്​ ഡ്രൈവ്​ 20d ലക്ഷ്വറി ലൈനുമാണ്​ കമ്പനി പുറത്തിറക്കിയത്​. രണ്ട്​ വേരിയൻറുകൾക്കും യഥാക്രമം 49.99 ലക്ഷവും 56.70 ലക്ഷവുമാണ്​ വില. കാറുകളുടെ അസംബ്ലിങ്​ ബി.എം.ഡബ്​ള്യു നേരത്തെ തന്നെ ചെന്നൈയിലെ പ്ലാൻറിൽ ആരംഭിച്ചിരുന്നു.

കൂടുതൽ അഗ്രസീവായ ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഹെഡ്​ലാമ്പാണ്​ എക്​സ്​ 3ക്ക്​ നൽകിയിരിക്കുന്നത്​. തനത്​ കിഡ്​നി ഗ്രില്ലി​​െൻറ വലിപ്പം കമ്പനി കൂട്ടിയിട്ടുണ്ട്​. പുതിയ ഫോഗ്​ലാമ്പും എയർ ഇൻഡേക്കുകളുമാണ്​ ഫ്രണ്ട്​ ബംബറിലെ മാറ്റം. റിയർ ടെയിൽ ലാമ്പ്​ പൂർണമായും എൽ.ഇ.ഡിയിലേക്ക്​ മാറ്റിയതിനൊടൊപ്പം ഡിസൈനിലും പരിഷ്​കാരങ്ങൾ വരുത്തിയിട്ടുണ്ട്​. 

പുതിയ സി.എൽ.എ.ആർ പ്ലാറ്റ്​ഫോമിലാണ്​ കാറി​​െൻറ നിർമാണം ബി.എം.ഡബ്​ള്യു നടത്തിയിരിക്കുന്നത്​. ഇതുമൂലം 55 കിലോഗ്രാം വരെ കാറി​​െൻറ ഭാരം കുറഞ്ഞിട്ടുണ്ട്​. മുൻ മോഡലുകളുമായി താരത്മ്യം ചെയ്യു​േമ്പാൾ മറ്റ്​ അളവുകളിലൊന്നിലും മാറ്റമില്ല. 

ഇൻറീരിയറിൽ ആറാം തലമുറ ​െഎ ഡ്രൈവ്​ സംവിധാനത്തോട്​ കൂടിയ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റമാണ്​ നൽകിയിരിക്കുന്നത്​. വോയ്​സ്​ കൺട്രോൾ സിസ്​റ്റവും ഉൾക്കൊള്ളിച്ചിരിക്കുന്നു. കണക്​ടിവിറ്റിക്കായി ആൻഡ്രോയിഡ്​ ഒ​ാ​േട്ടാ, ആപ്പിൾ കാർ പ്ലേ എന്നിവയാണ്​ ഉള്ളത്​​. കണക്​റ്റഡ്​ ഡ്രൈവ്​, ഒാ​േട്ടാമാറ്റിക്​ ഡിഫറൻഷ്യൽ ബ്രേക്കിങ്​, ഡൈനാമിക്​ ട്രാക്ഷൻ കൺട്രോൾ, അഡാപ്​റ്റീവ്​ സസ്​പെൻഷൻ, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​, ഹിൽ ഡെസൻറ്​ കൺട്രോൾ എന്നിവയും ഉണ്ട്​​.

2.0 ലിറ്റർ ഡീസൽ എൻജിനാണ്​ എക്​സ്​ 3യെ ചലിപ്പിക്കുന്നത്​. 190 ബി.എച്ച്​.പി കരുത്തും 400 എൻ.എം ടോർക്കും എൻജിൻ നൽകും. എട്ട്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. ഒാൾ വീൽ ഡ്രൈവ്​ സ്​റ്റാൻഡേർഡായി നൽകിയിരിക്കുന്നു. ​കാറി​​െൻറ ​െ​പട്രോൾ വേരിയൻറ്​ ഇൗ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്ന്​ ബി.എം.ഡബ്​ള്യു അറിയിച്ചു. ഒൗഡി ക്യൂ 5, ലാൻഡ്​ റോവർ ഡിസ്​കവറി സ്​പോർട്ട്​, മെഴ്​സിഡെസ്​ ബെൻസ്​ ജി.എൽ.സി, വോൾവോ എക്​സ്​.സി 60 എന്നിവക്കാണ്​ പുതിയ എക്​സ്​ 3 വെല്ലുവിളി ഉയർത്തുക.

Tags:    
News Summary - BMW launches X3 in India, prices start at Rs 49.99 lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.