മൂന്നാമന്‍റെ ഏഴാം തിരുഉയിർപ്പ്

ഒരു മൂന്നാം നമ്പറുകാരന് എ​െന്താെക്ക സാധ്യമാകും. എന്തും എന്നതാണീ മൂന്നാമനെപ്പറ്റി പറയാനുള്ളത്. വിൽപനയിലും ജന പ്രിയതയിലും ഒന്നാമൻ, യുവാക്കളുടെ സ്വപ്ന നുന്ദരൻ, കമ്പനിയുടെ ഒാമന തുടങ്ങി വിശേഷണങ്ങളേറെയാണിവന്. പറഞ്ഞുവരുന്നത് ത്രീ സീരീസിനെ പറ്റിയാണ്, അതെ, ബി.എം.ഡബ്ല്യൂ ത്രീ സീരീസ് തന്നെ. ഏറ്റവും പുതിയ ത്രീ സീരീസ് വിപണിയിലെത്തിയിരിക്കുന്നു. ഏഴാം തലമുറ വാഹനമാണിത്. ഇന്ത്യൻ ആഡംബര കാർ വിപണിയിൽ വലിയ കുതിച്ചുകയറ്റത്തിനുശേഷം നേരിയ ക്ഷീണത്തിലാണ് ബി.എം.ഡബ്ല്യൂ.

ബീമറി​െൻറ കുതിപ്പിൽ പകച്ചുനിന്ന ബെൻസാക​െട്ട ആധുനികവത്കരണവും രൂപകൽപനാ വിപ്ലവവുംകൊണ്ട് തിരിച്ചുവന്നിരിക്കുന്നു. ഇപ്പോഴത്തെ ഉൗഴം ബി.എം.ഡബ്ല്യൂവിേൻറതാണ്. സർവശക്തിയും സംഭരിച്ചവർ ആഞ്ഞടിക്കുകയാണ്. എക്സ് വൺ മുതൽ എക്സ് സെവൻ വരെ നീളുന്ന എസ്.യു.വികൾ, സ്വപ്നസമാനമായ സെവൻ സീരീസ്, അതെ ബീമർ വിപ്ലവപാതയിലാണ്. പഴയതിനെക്കാൾ ഇത്തിരി വലുതായിട്ടുണ്ട് ത്രീ സീരീസ്. നീളം 76 എം.എം കൂടി. വീൽബേസിലും വർധനയുണ്ട്. ഉയരം കൂടിയത് ഒരു എം.എം മാത്രമായതിനാൽ പരിഗണനാർഹമല്ല. ബി.എം.ഡബ്ല്യ​ൂവി​െൻറ ക്ലസ്​റ്റർ ആർക്കിടെക്ചറിൽ വാഹനം വാർത്തെടുത്തതിനാൽ 55 കിലോഗ്രാം ഭാരം കുറവാണ്. ചൈനക്കാർക്ക് സ്തുതി.

ബി.എം.ഡബ്ല്യൂ വാഹനങ്ങളുടെ കിഡ്നി ഗ്രില്ലുകൾ വളരുകയാണ്. എല്ലാത്തിലും വലുപ്പം ആഗ്രഹിക്കുന്ന ചൈനക്കാർക്കുവേണ്ടിയാണത്രെ ഇൗ മാറ്റം. ഒാേട്ടാമാറ്റിക് സംവിധാനത്തിൽ വരുന്ന ഗ്രില്ലുകൾ എൻജിന് തണുത്ത കാറ്റ് ആവശ്യമുള്ളപ്പോൾ താനെ തുറന്നുകൊള്ളും. ഹെഡ്​​െലെറ്റുകൾ എൽ.ഇ.ഡിയാണ്. 17^18 ഇഞ്ചുകളിൽ റിമ്മുകൾ വരുന്നുണ്ട്. പിൻഭാഗത്തെ മനോഹരം എന്നതിനെക്കാൾ സ്പോർട്ടിയെന്ന് വിളിക്കുന്നതാകും നല്ലത്. അകത്തളം പതിവുേപാലെ കുലീനത്വവും ആധുനികതയും നിറഞ്ഞതാണ്. വിമാനത്തി​െൻറ കോക്​പിറ്റിന് സമാന രൂപകൽപനയാണിവിടെ. വേരിയൻറിനനുസരിച്ച് രണ്ടുതരം ഇൻഫോ​ടെയ്​ൻമ​െൻറ് സ്ക്രീനുകൾ ലഭ്യമാണ്. കുറഞ്ഞതിൽ 8.8 ഇഞ്ചും ഉയർന്നതിൽ 10.55 ഇഞ്ചുമാണ് നൽകുന്നത്. ലക്ഷ്വറി സെഡാൻ എന്നതിനെക്കാൾ ലക്ഷ്വറി സ്പോർട്സ് സെഡാൻ എന്നതാണ് ത്രീ സീരീസി​െൻറ യഥാർഥ വിശേഷണം.

പിന്നിലിരിക്കാനുള്ളതല്ല ഒാടിച്ച് രസിക്കാനുള്ളതാണീ കാറെന്ന് സാരം. സ്പോർട്സ് കാറുകളുടേതുപോലെ സീറ്റുകൾ അൽപം താഴ്ന്നാണിരിക്കുന്നത്. 50:50 അനുപാതത്തിലാണ് വാഹനത്തി​െൻറ ഭാരം വിന്യസിച്ചിരിക്കുന്നത്. നേർരേഖയിലേതുപോലെ വളവുകളിലും പായും പുലിയാണ് ത്രീ സീരീസ്. ഏറ്റവും ഉയർന്ന എം.സ്പോർട്ട് വേരിയൻറിലൊഴികെ ജസ്ചർ കൺട്രോൾ നൽകിയിട്ടില്ല. പെ​േട്രാൾ^ഡീസൽ എൻജിനുകളുണ്ട്. 320 ഡി എന്നറിയപ്പെടുന്ന ഡീസൽ എൻജിൻ 190 എച്ച്.പി കരുത്തും 400എൻ.എം ടോർക്കും ഉൽപാദിപ്പിക്കും.

19.35 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. പഴയതിൽനിന്ന് വ്യത്യസ്​തമായി ടർബോ ചാർജറുകളുടെ പുനർവിന്യാസത്തിലൂടെ കൂടുതൽ മികവിലേക്കെത്താൻ ഡീസൽ എൻജിനായിട്ടുണ്ട്. ഡീസലിൽ സ്പോർട്ട്, ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയൻറുകളാണുള്ളത്. 1998 സി.സി പെട്രോൾ എൻജിൻ എം സ്പോർട്ട് ബാഡ്ജിങ്ങോടെയാണ് വരുന്നത്. ഇൗ എൻജിൻ 254 എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. ഡീസൽ വാഹനത്തിന് പൂജ്യത്തിൽനിന്ന് നൂറിലെത്താൻ 6.8 സെക്കൻഡ് മതി. കുറഞ്ഞ ഡീസൽ േവരിയൻറിന് 41.40 ലക്ഷവും എം.സ്പോർട്​സ് വേരിയൻറിന് 47.90 ലക്ഷവുമാണ് വില.

Tags:    
News Summary - bmw three series -Hotwheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.