ബി.എം.ഡബ്ലു സ്െപഷൽ എഡിഷൻ എക്സ് സെവൻ നിർമിക്കും. ഡാർക്ക് ഷാഡൊ എഡിഷൻ എന്നാണ് വാഹനത്തെ ബീമർ വിളിക്കുന്നത്. ലോകത്താകമാനം 500 എണ്ണം മാത്രമാണ് പുറത്തിറക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയയിലുള്ള സ്പാർട്ടൻബർഗ് പ്ലാൻറിലാണ് വാഹനം നിർമിക്കുക. ഒാഗസ്റ്റിൽ നിർമാണം ആരംഭിക്കും.
പ്രത്യേക രൂപകൽപന വിഭാഗമായ ബി.എം.ഡബ്ലു ഇൻഡിവിജ്യുൽ ആണ് ഡാർക് എഡിഷനെ രൂപപ്പെടുത്തിയിരിക്കുന്നത്. പുതിയ വാഹനത്തിെൻറ ഏറ്റവും വലിയ പ്രത്യേകത േഫ്രാസൻ ആർട്ടിക് ഗ്രേ മെറ്റാലിക് പെയിൻറാണ്. ആദ്യമായാണ് കമ്പനി ഇങ്ങിെനാരു നിറം ഏതെങ്കിലുമൊരു മോഡലിന് നൽകുന്നത്.
അകത്തും പുറത്തുമെല്ലാം കറുത്തനിറമാണ് എക്സ് സെവന്. ഗ്രില്ല്, വശങ്ങളിലെ ഗ്ലാസുകൾ, ടെയിൽ പൈപ്പ്, എക്സ്ഹോസ്റ്റ് ഇങ്ങിനെ എല്ലാത്തിനും കറുപ്പിെൻറ ചന്തമാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.