വാഹനപ്രേമികളുടെ ഏറെക്കാലം നീണ്ട കാത്തിരിപ്പുകൾക്ക് വിട. 2018ൽ ആഗോള വിപണിയിൽ പുറത്തിറങ്ങിയ ബി.എം.ഡബ്ളിയുവിൻ െറ എക്സ് 7 ഇന്ത്യയിലേക്ക്. ബീമർ ആരാധകരുടെ നെഞ്ചിടിപ്പേറ്റി 2019 ജനുവരിയിൽ കമ്പനി വെബ്സൈറ്റിൽ മോഡൽ പ്രത്യേക ്ഷപ്പെട്ടുവെങ്കിലും ഔദ്യോഗികമായി പുറത്തിറങ്ങുന്നത് ഇപ്പോഴാണ്. രണ്ട് വേരിയൻറുകളിൽ എസ്.യു.വി വിപണിയിലെ ത്തും. എക്സ് ഡ്രൈവ് 30d ഡി.പി.ഇ സിഗ്നേച്ചർ, എക്സ് ഡ്രൈവ് 40i എന്നതാണ് രണ്ട് വേരിയൻറുകൾ.
ക്ലാർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയെത്തുന്ന എക്സ് 7ന് സെവൻ സീരിസുമായും ഫൈവ് സീരിസുമായും ചെറുതല്ലാത്ത സാമ്യമുണ്ട്. ഡിസൈനിൽ പരിഷ്കരിച്ചെത്തിയ സെവൻ സീരിസിനെയാണ് എക്സ് 7 പിന്തുടരുന്നത്. റോഡിൽ സാന്നിധ്യം അറിയിക്കാനായി വലിയ മുൻ, പിൻ ബംബറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വശങ്ങളുടെ ഡിസൈനും മനോഹരമാണ്. മെഴ്സിഡെസ് ബെൻസ് ജി.എൽ.എസിന് സമാനമായി മൂന്ന് നിര സീറ്റുകൾ ബി.എം.ഡബ്ളിയു മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
എക്സ് ഡ്രൈവ് 30d ഡി.പി.ഇ സിഗ്നേച്ചർ വേരിയൻറിന് കരുത്ത് പകരുന്നത് 3.0 ലിറ്റർ 6 സിലിണ്ടർ ഡീസൽ എൻജിനാണ്. 265 പി.എസാണ് മോഡലിൻെറ പമാവധി കരുത്ത് 620 എൻ.എം ടോർക്കും നൽകും. എക്സ് ഡ്രൈവ് 40iക്ക് കരുത്ത് പകരുന്നത് 3.0 ലിറ്റർ 6 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ്. 340 പി.എസ് പവറും 450 എൻ.എം ടോർക്കും പെട്രോൾ എൻജിൻ നൽകും. രണ്ട് വേരിയൻറുകൾക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ.
ഡീസൽ എൻജിന് 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം ഏഴ് സെക്കൻഡ് മതിയാകും. പെട്രോൾ എൻജൻ 6.1 സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കും. പിൻനിര യാത്രികർക്ക് 10.2 ഇഞ്ച് ഫുൾ എച്ച്.ഡി സ്ക്രീനും ബീമർ ഉൾപ്പെടുത്തിയി ട്ടുണ്ട്. 16 സ്പീക്കർ ഹാർമൻ കാർഡോൻ മ്യൂസിക് സിസ്റ്റം, പനോരമിക് സൺറൂഫ്, പാർക്കിങ് അസിസ്റ്റ്, ആറ് എയർബാഗുകൾ, ഡി.എസ്.സി, കോർണർ ബ്രേക്കിങ് കൺട്രോൾ. 98.90 ലക്ഷമായിരിക്കും എക്സ് 7ൻെറ ഷോറും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.