പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷം എക്സ് 4ൽ മാറ്റങ്ങളുമായി ബി.എം.ഡബ്ളിയു. ജനീവ മോേട്ടാർ ഷോയിലായിരിക്കും കാറിെൻറ പരിഷ്കരിച്ച പതിപ്പ് കമ്പനി വിപണിയിലെത്തിക്കുക. എക്സ് 6ന് സമാനമായി കൂപേ രൂപത്തിലുള്ള റൂഫ്ലൈനോട് കൂടിയാണ് എക്സ് 4 വിപണിയിലെത്തുക. ഒരു തനി എസ്.യു.വിക്ക് വേണ്ട ഘടകങ്ങളെല്ലാം കമ്പനി കാറിൽ സമന്വയിപ്പിച്ചിട്ടുണ്ട്.
മുൻ മോഡലുകൾക്ക് സമാനമാണ് എക്സ് 4െൻറ മുൻവശം. പുതിയ എയർവെൻറ്, ഫോഗ് ലാമ്പ് എന്നിവയാണ് മുൻവശത്തെ എടുത്ത് പറയത്തക്ക മാറ്റം. ഡ്യൂവൽ എൽ.ഇ.ഡി ഹെഡ്ലൈറ്റും ബി.എം.ഡബ്ളിയുവിെൻറ തനത് കിഡ്നി ഗ്രില്ലും കാറിന് ഭംഗി കൂട്ടുന്നു.
മുൻ മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ ഭാരം 50 കിലോ കുറവാണെന്നാണ് ബി.എം.ഡബ്ളിയുവിെൻറ അവകാശവാദം. നീളവും വീതിയും കൂടുതലാണ്. 12 ഇഞ്ച് ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററാണ് നൽകിയിരിക്കുന്നത്. ശബ്ദം തിരിച്ചറിയാനുള്ള സംവിധാനം, കാലാവസ്ഥ നിയന്ത്രണം സംവിധാനം, 10.25 ഇഞ്ച് ഡിസ്പ്ലേ എന്നിവയെല്ലാമാണ് ഇൻറീരിയറിലെ പ്രധാന പ്രത്യേകതകൾ.
184 ബി.എച്ച്.പി മുതൽ 360 ബി.എച്ച്.പി പവർ വരെ എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം. എട്ട് സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. രണ്ട് വേരിയൻറുകളിൽ കാർ വിപണിയിലെത്തും 360 ബി.എച്ച്.പി കരുത്തും 560 എൻ.എം ടോർക്കുമേകുന്നതാണ് ഒരു വേരിയൻറ്. 362 ബി.എച്ച്.പി കരുത്തിൽ 680 എൻ.എം ടോർക്കും നൽകുന്നതാണ് മറ്റൊരു വേരിയൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.