പ്രമുഖ ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രിസ്ലർ ഒാേട്ടാമൊബൈൽസിെൻറ ജീപ്പ് ഇന്ത്യയിൽ ഇറങ്ങി. സ്പോർട്സ് യൂട്ടിലിറ്റി മോഡലുകളായ വ്രാംങ്ളറും ഗ്രാൻഡ് ചെറോക്കുമാണ് കമ്പനി അവതിരിപ്പിച്ചത്. 71.59 ലക്ഷത്തിനും 1.12 കോടിക്കുമിടയിലാണ് ഇരുവാഹനങ്ങളുടെയും വില.
2.8ലിറ്റര്‍ ഡീസല്‍ എഞ്ചിനും 197ബി.എച്ച്.പി കരുത്തുമുള്ളതാണ് വ്രാംങ്ളറിെൻറ വീല്‍ബേസ് കൂടിയ മോഡൽ. ഗ്രാന്‍ഡ് ചെറോക്കിയുടെ 1.12, 1.03, 93.64 കോടികളുടെ ലിമിറ്റെഡ്, സമ്മിറ്റ്, ഹൈപവര്‍ എസ്.ആര്‍.ടി എന്നിങ്ങനെയുള്ള മൂന്ന് വേരിയൻറുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ ആദ്യ രണ്ടെണ്ണത്തിനും 3.0ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനായിരിക്കും. 240ബി.എച്ച്.പി ഉല്‍പ്പാദിപ്പിക്കുന്ന ഈ കരുത്തന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. എസ്.ആര്‍.ടി വേരിയൻറ് ജീപ്പിെൻറ പടക്കുതിരയാണ്. 6.4ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ 475 ബി.എച്ച്.പിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
അടുത്ത വർഷം പൂനയിലെ രഞ്ജൻഗോണിൽ പുതിയ പ്ലാൻറും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇൗ കലണ്ടർ വർഷം അവസാനത്തോടെ ഒമ്പത് നഗരങ്ങളിൽ ജീപ്പിെൻറ പത്ത് ഡീലർഷിപ്പും ചൊവാഴ്ച അഹ്മദാബാദിൽ കമ്പനിയുടെ ഒൗട്ട്ലറ്റ് തുറക്കുമെന്നും അറയിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലും ചെന്നൈയിലും അടുത്ത മാസമാണ് ഒൗട്ട്ലറ്റ് ആരംഭിക്കുക. ലോകത്തിൽ ആദ്യമായി എസ്.യു.വി മോഡൽ പുറത്തിറക്കിയത് തങ്ങളുടെ കമ്പനിയാണെന്നാണ് എഫ്.സി.എ ഇന്ത്യയുടെ പ്രസിഡൻറും എംഡിയുമായ കെവിൻ ഫ്ലിന്ന് അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.