കുറച്ചുനാൾ മുമ്പാണ് ഹ്യൂണ്ടായ് ഏഴാം തലമുറ എലാൻഡ്ര പുറത്തിറക്കിയത്. പതിവുപോലെ ഒരു ഗ്ലാമർ താരമായിരുന്നു ഇൗ സെഡാൻ. ഇനി നമ്മൾ സംസാരിക്കാൻ പോകുന്നത് സാധാരണ എലാഡ്രയെപറ്റിയല്ല. എൻ ലൈൻ എന്നൊരു കൂട്ടിച്ചേർക്കൽകൂടിയുള്ള വാഹനത്തെപറ്റിയാണ്.
ബെൻസിന് എ.എം.ജി പോലെയൊ, ബി.എം.ഡബ്ലുവിന് എം ബാഡ്ജ് പോലെയോ ആണ് ഹ്യൂണ്ടായ്ക്ക് എൻ ലൈൻ. ഹ്യൂണ്ടായുടെ െപർഫോമൻസ് വിഭാഗമാണ് എൻ ലൈനെന്ന് സാമാന്യമായി പറയാം.
എന്താണീ എലാൻഡ്ര എൻ ലൈൻ
ആദ്യമായാണ് എലാൻഡ്രക്ക് ഹ്യൂണ്ടായ് എൻ ലൈൻ ബാഡ്ജിങ്ങ് നൽകുന്നത്. ബെൻസോ ബി.എം.ഡബ്ലുവൊ പോലെ പെർഫോമൻസ് ബ്രാൻഡുകളിൽ സമ്പൂർണ്ണമായ മാറ്റങ്ങളോടെയുള്ള വാഹനങ്ങളല്ല ഹ്യൂണ്ടായ് പുറത്തിറക്കുന്നത്. വാഹനത്തിെൻറ രൂപഭാവങ്ങളിലും പെർഫോമൻസിലും ചെറിയചില മാറ്റങ്ങളാണുണ്ടാവുക.
എൻ ലൈൻ ബാഡ്ജോടുകൂടിയ കറുത്ത ഗ്രില്ല്, 18 ഇഞ്ച് ഡ്യൂവൽടോൺ അലോയ്, ഡബിൾ എക്സ്ഹോസ്റ്റ് തുടങ്ങിയവയാണ് പ്രധാനമാറ്റങ്ങൾ. മികച്ച പെർഫോമൻസിന് ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 200 എച്ച്.പി കരുത്ത് ഉൽപ്പാദിപ്പിക്കുന്ന 1.6ലിറ്റർ എഞ്ചിനിൽ ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ഗിയർബോക്സാണ്. ഹ്യൂണ്ടായ് എൻ ലൈൻ വാഹനങ്ങൾ ഇതുവരെ ഇന്ത്യയിൽ എത്തിച്ചിട്ടില്ല. പെക്ഷ ഉടൻ അതുണ്ടാവുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.