പാരീസ്: േലാകത്തിലെ എറ്റവും മികച്ച സ്പോർട്സ് കാറുകളിലൊന്നാണ് ഒാഡിയുടെ R8. R8ന്‍റെ പരസ്യത്തിനായി എടുത്ത ചിത്രങ്ങളും കിടിലനായിരുന്നു. ആൽപസ് പർവത നിരക്കൾക്കിടയിലൂടെയും മഞ്ഞിലൂടെയുമെല്ലാം നീങ്ങുന്ന ഒാഡി R8ന്‍റെ ചിത്രങ്ങൾ വാഹനത്തിെൻറ പെരുമക്കു ചേർന്നതായിരുന്നു.
എന്നാൽ, ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത് ഇൗ ചിത്രങ്ങളെല്ലാം എടുത്തത് 2500 രൂപ മാത്രം വില വരുന്ന ഒാഡി R8െൻറ ചെറിയ മോഡൽ കാർ ഉപയോഗിച്ചതാണെന്ന്. പരസ്യത്തിനു വേണ്ടി ചിത്രങ്ങളെടുത്ത ഫോേട്ടാഗ്രഫർ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ആഡംബര വാഹനത്തിനായി ഇത്രയും കുറഞ്ഞ ചെലവിൽ പരസ്യമൊരുക്കിയതാണ് വാഹന ലോകത്തെ ഇപ്പോഴത്തെ ചർച്ചാ വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.