ചെന്നൈ: ബി.എം.ഡബ്ല്യു ഗ്രൂപ്പ് അവരുടെ ചെന്നെ പ്ലാൻറിൽ വാഹന നിർമാണം പുനരാരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാദേശിക ഭരണകൂടത്തിൻെറ മാർഗനിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തനം. സാധാരണ തൊഴിലാളികളുടെ എണ്ണത്തിൽ നേർപകുതി മാത്രമാണ് ഇപ്പോൾ ജോലിയിലുള്ളത്. മറ്റ് ജീവനക്കാർ വീട്ടിൽ നിന്ന് ജോലി തുടരും. നിലവിലെ സാഹചര്യം പരിഗണിച്ച് ഒരു ഷിഫ്റ്റിൽ മാത്രമായി പ്രവർത്തനം നിജപ്പെടുത്തി.
ലോക്ഡൗണിന് ശേഷം നിരവധി സുരക്ഷ മുൻകരുതലുകളോടെയാണ് പ്രവർത്തനം. കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായി പ്ലാൻറിൻെറ രൂപരേഖ വരെ മാറ്റിയിരിക്കുകയാണ് കമ്പനി. ദിവസേനയുള്ള ചെക്കപ്പുകൾ, ഉയർന്ന ഗുണനിലവാരത്തിലുള്ള സാനിറ്റൈസേഷൻ, വ്യത്യസ്ഥ ഉച്ചഭക്ഷണ സമയങ്ങൾ, പ്രത്യേകം തയാറാക്കിയ ഭക്ഷണം എന്നീ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.