ബി.എം.ഡബ്ല്യൂ കാറുകൾ കണ്ടാണല്ലൊ നമ്മുക്ക് ശീലം. പക്ഷെ നല്ല ഒന്നാന്തരം ബൈക്കുകളും നിർമ്മിക്കുന്ന കമ്പനിയാണ് ബീമർ. പക്ഷെയൊരു കുഴപ്പമുണ്ട്. വിലയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പുതുതായി പുറത്തിറക്കിയ എസ് 1000 എക്സ് ആർ ബൈക്കിെൻറ വില 20.90 ലക്ഷമാണ്(എക്സ് ഷോറൂം).
ബി.എം.ഡബ്ല്യു ബൈക്കിനെ വിശേഷിപ്പിക്കുന്നത് അഡ്വഞ്ചർ സ്പോർട്സ് ടൂറർ എന്നാണ്. ഒന്നാം തലമുറ വാഹനത്തിൽ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ബൈക്ക് എത്തിയിരിക്കുന്നത്. എഞ്ചിൻ, ഫ്രെയിം, ബോഡിവർക്ക് എന്നിവയൊക്കെ പുതുക്കിയിട്ടുണ്ട്.
സ്റ്റൈൽ
അടുത്ത കാലത്താണ് ബി.എം.ഡബ്ല്യു എഫ് 900 ആർ, എഫ് 900 എക്സ് ആർ എന്നീ ബൈക്കുകൾ പുറത്തിറക്കിയത്. അവയുമായി തട്ടിച്ചുനോക്കുേമ്പാൾ കാര്യമായ മാറ്റം പുതിയ ബൈക്കിനുണ്ട്. ഏറെ അഗ്രസീവായ ഡിസൈനാണ് എി.എം.ഡബ്ല്യു ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. ഒപ്പം ഉപയോഗക്ഷമതക്കും മുൻതൂക്കം നൽകിയിട്ടുണ്ട്.
പഴയതിനേക്കാൾ തടിച്ച ശരീരപ്രകൃതിയാണ് 1000എക്സ്.ആറിന്. എൽ.ഇ.ഡി ഹെഡ്ലൈറ്റിന് മുകളിലായി പിടിപ്പിച്ച വിൻഡ് ഷീൽഡ് കാറ്റിൽ നിന്ന് സംരക്ഷണം നൽകും. ദീർഘയാത്രകളിൽ ഇത് ഏറെ ഗുണകരമാണ്. വിൻഡ് ഷീൽഡിെൻറ ഉയരം ക്രമീകരിക്കുകയുമാകാം. 840 എം.എം ഉയരമുള്ള സീറ്റ് സുഖപ്രദമാണ്.
എഞ്ചിൻ
ബി.എക്സ്. സിക്സ് മാനദണ്ഡങ്ങൾ പാലിക്കുന്ന 999 സി.സി, ഇൻലൈൻ ഫോർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്. 11,000 ആർ.പി.എമ്മിൽ 165എച്ച്.പി കരുത്തും 9,250 ആർ.പി.എമ്മിൽ 114 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായി ഇണക്കിച്ചേർത്തിരിക്കുന്നത് സ്ലിപ്പർ ക്ലച്ചുകളാണ്. എപ്പോഴും വാഹനം ഗിയർ മാറ്റത്തിന് സന്നദ്ധമായിരിക്കുമെന്നർഥം. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 3.3 സെക്കൻറ് എന്ന മാസ്മരിക നമ്പർ മതിയാകും. പരമാവധി വേഗം 200 കിലോമീറ്ററിൽ നിജപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.