മാരുതി സുസുക്കിയുടെ ക്രോസോവർ വാഹനമായ എസ് േക്രാസിന് ഇനി പെട്രോൾ മോഡൽ മാത്രം. ഡീസൽ വേരിയൻറ് പൂർണമായും ഒഴിവാക്കിയുള്ള ബി.എസ് സിക്സ് എസ് ക്രോസിെൻറ ബുങ്ങിങ്ങ് ആരംഭിച്ചു. നെക്സ ഡീലർഷിപ്പുകൾ വഴിയൊ വെബ്സൈറ്റ് വഴിയൊ 11,000 രൂപ നൽകി ബുക്ക് ചെയ്യാം. ഒാഗസ്റ്റ് അഞ്ചിന് വാഹനം നിരത്തിലെത്തുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
മാറ്റങ്ങൾ
പുതിയ പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. സിയാസിലും എർട്ടിഗയിലും വിറ്റാര ബ്രെസ്സയിലും കാണുന്ന 1.5ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ ഇവിടേയും ഉൾപ്പെടുത്തിയിട്ടുണ്ട്. 105 എച്ച്.പി കരുത്ത് ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് സ്റ്റാൻഡേർഡായി നൽകിയിട്ടുള്ളത്. പക്ഷെ ആദ്യമായി നാല് സ്പീഡ് ടോർക് കൺവെർട്ടർ ഒാേട്ടാമാറ്റിക് ഗിയർ ബോക്സ് ഒാപ്ഷനും മാരുതി നൽകുന്നുണ്ട്.
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയൻറുകളാണ് എസ് ക്രോസിന്. ഏറ്റവും ഉയർന്ന മൂന്ന് വേരിയൻറുകളിലാണ് ഒാേട്ടാമാറ്റിക് വരിക. മാരുതി മറ്റ് മോഡലുകൾക്ക് നൽകുന്നതുപോലുള്ള ഹൈബ്രിഡ് സംവിധാനം ഇവിടേയും വരും.
സൗകര്യങ്ങൾ
അകത്തും പുറത്തും ചില മാറ്റങ്ങൾ പുതിയ വാഹനത്തിനുണ്ട്. പഴയ സ്മാർട്ട് പ്ലെ ഇൻഫോടൈൻമെൻറ് സിസ്റ്റത്തിന് പകരം കുേറക്കൂടി ആധുനിക സംവിധാനം ഉൾപ്പെടുത്തി. കൂടുതൽ ആഢംബരം നിറഞ്ഞതും പൗരുഷമുള്ളതുമായ വാഹനമാണ് പുതിയ എസ് ക്രോസെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇതുവരെ ഒന്നേകാൽ ലക്ഷത്തോളം വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുണ്ട്.
വമ്പൻ ഹിറ്റായില്ലെങ്കിലും മികച്ച വാഹനമെന്ന പേര് എല്ലായിപ്പോഴും എസ് ക്രോസ് നിലനിർത്തിയിട്ടുണ്ട്. 8.5 ലക്ഷത്തിനും 11.5നുമിടയിലാണ് വില പ്രതീക്ഷിക്കുന്നത്. റെനോ ഡസ്റ്റർ പോലുള്ള എസ്.യു.വികളോടായിരിക്കും എസ് േക്രാസ് വിപണിയിൽ മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.