ഇരുചക്ര വിപണിയിലെ ഏകഛത്രാധിപതി, അത് ഒരാളേയുള്ളു. സാക്ഷാൽ റോയൽ എൻഫീൽഡ്. പകരക്കാരില്ലാതെ നിരത്തുകൾ ഭരിക്കുന്ന തെമ്മാടി. റോയലിനെ വെല്ലുവിളിക്കാൻ പാകത്തിനുള്ള ഒരാൾ അടുത്തകാലത്ത് വിപണിയിലത്തിയിരുന്നു. പേര് ഇംപീരിയോലെ, നിർമ്മാതാവ് ഇറ്റലിക്കാരനായ ബെനല്ലി. മസിലുവിരിച്ചുനിന്നാൽ ബുള്ളറ്റും ഇംപീരിയോലേയും ഏകദേശം ഒരേ അഴകളവുകളിൽവരും.
ബെനല്ലി ഇന്ത്യയിലെത്തിയ സമയം അത്ര നല്ലതല്ലായിരുന്നു. കോവിഡും ലോക്ഡൗണും ഷട്ട്ഡൗണും ഒക്കെയായി ആകെ ജഗപൊക കാലമായിരുന്നു പിന്നീട്. അതുകൂടാതെ ബി.എസ് നാലിൽ നിന്ന് സിക്സിലേക്ക് വാഹനങ്ങൾ പരിഷ്കരിക്കുന്ന നാളുകൾകൂടിയായിരുന്നു അത്. ബെനല്ലി ഇംപീരിയോലെ 400 െൻറ ബി.എസ് 6 പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ്. വില 1.99ലക്ഷം.
പഴയതിൽ നിന്ന് വിലയൽപ്പം കൂടിയിട്ടുണ്ട്. നേരത്തെ 1.79 ലക്ഷമായിരുന്നു വില. 20000 രൂപയുടെ വർധനവെന്ന് സാരം. 6000രൂപ നൽകി ഇംപീരിയോലെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ബെനല്ലി ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് ആദ്യം ബൈക്ക് വിപണിയിലെത്തും. ബി.എസ് സിക്സിലേക്ക് മാറിയെങ്കിലും ഇംപീരിയോലേയുടെ കരുത്തൊന്നും വർധിച്ചിട്ടില്ല. 374സി.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ 6000 ആർ.പി.എമ്മിൽ 21എച്ച്.പി കരുത്തും 3500 ആർ.പി.എമ്മിൽ 29 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും.
വെള്ള, കറുപ്പ്, ചുവപ്പ് എന്നീനിറങ്ങളിൽ ബൈക്ക് ലഭിക്കും. മൂന്ന് വർഷത്തേക്ക് എത്ര കിലോമീറ്റർ ഓടിയാലും വാറൻറിയും ബെനല്ലി വാഗ്ദാനം ചെയ്യുന്നുണ്ട്. പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തുേമ്പാൾ വില കൂടുതലാണ് എന്ന പോരായ്മ ബെനല്ലിയെ പ്രതിസന്ധിയിലാക്കാനിടയുണ്ട്. പ്രധാന എതിരാളിയായ റോയൽ എൻഫീൽഡ് ക്ലാസിക് 350നേക്കാൾ 30000 രൂപ കൂടുതലാണ് ഇംപീരിയോലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.