ബി.എം.ഡബ്യുവും ടോയോട്ടയും ചേർന്ന് ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള കാർ പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ര ഹസ്യമല്ല. ബി.എം.ഡബ്യുവിൻെറ ഐ ഹൈഡ്രജൻ നെക്സ്റ്റ് എന്ന മോഡലാണ് കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്. എന്നാൽ, ഇപ്പോൾ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ബി.എം.ഡബ്യൂ എക്സ് 5 എസ്.യു.വിയുടെ മാതൃകയിലായിരിക്കും പുതിയ കാർ.
2022ൽ ചെറു ടെസ്റ്റ് വാഹനമായി ഐ ഹൈഡ്രജൻ നെക്സ്റ്റ് പുറത്തിറക്കുന്നത്. ഐ നെക്സ്റ്റിലെ ഫ്യൂവൽ സെല്ലുകൾ 170 എച്ച്.പി കരുത്ത് നൽകും. നീരാവി മാത്രമാണ് മാലിന്യമായി പുറംതള്ളുക.
ഏഴ് കിലോ ഹൈഡ്രജൻ ഉൾക്കൊള്ളുന്ന 700 ബാർ ടാങ്കുകൾ കാറിൽ ഉൾക്കാള്ളിക്കും. ഒറ്റചാർജിൽ 600 മുതൽ 700 കിലോ മീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.