ഹ്യൂണ്ടായുടെ മധ്യനിര എസ്.യു.വിയായ ട്യൂസോണിെൻറ ബി.എസ് സിക്സ് വാഹനം പുറത്തിറങ്ങി. രണ്ട് ലിറ്റർ ഡീസൽ എഞ്ചിനെ നിയന്ത്രിക്കുക എട്ട് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സായിരിക്കും. പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, കണക്ടഡ് കാർ ടെക്, പുതുക്കിയ ഗ്രില്ല്, വലുപ്പമേറിയ ബമ്പർ തുടങ്ങിയവയാണ് എടുത്തുപറയേണ്ട സവിശേഷതകൾ.
വില 22.30 ലക്ഷത്തിൽ ആരംഭിക്കും. 2020 ഡൽഹി ഒാേട്ടാ എക്സ്പോയിലാണ് വാഹനം ആദ്യം അവതരിപ്പിച്ചത്. പക്ഷെ കോവിഡ് കാരണം പുറത്തിറക്കുന്നത് വൈകുകയായിരുന്നു. പുതിയ ട്യൂസോണിൽ ഹെഡ്ലൈറ്റുകളും ടെയിൽ ലൈറ്റുകളും സമ്പൂർണ്ണമായി മാറിയിട്ടുണ്ട്. ഉളളിലെത്തിയാൽ ഡാഷ്ബോർഡിനും മാറ്റമുണ്ട്. ഇൻഫോടൈൻമെൻറ് സിസ്റ്റത്തിെൻറ രൂപകൽപ്പനയിലും എ.സി വെൻറുകളുടെ സ്ഥാനത്തിലും മാറ്റമുണ്ട്.
പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ഫാൻറം ബ്ലാക്ക്, സ്റ്റാറി നൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് വാഹനം വരിക. ബ്ലൂലിങ്ക് കണക്ടിവിറ്റി, ഡ്യൂവൽ സോൺ ക്ലൈമറ്റിക് കൺട്രോൾ, പനോരമിക് സൺറൂഫ്, 10 തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ, പവേർഡ് ടെയിൽഗേറ്റ്, വയർലെസ്സ് സ്മാർട്ട് ഫോൺ ചാർജിങ്ങ്, ആറ് എയർ ബാഗുകൾ, എ.ബി.എസ്, ഹിൽ അസിസ്റ്റ്, ഇ.എസ്.സി, മുന്നിലും പിന്നിലും പാർക്കിങ്ങ് സെൻസറുകൾ, പാർക്കിങ്ങ് കാമറ തുടങ്ങി പ്രീമിയം സൗകര്യങ്ങൾ വാഹനത്തിനുണ്ട്.
രണ്ട് ലിറ്റർ പെട്രോൾ എഞ്ചിൻ 152 എച്ച്.പിയും 192 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് പെരേടാൾ എഞ്ചിന് നൽകിയിരിക്കുന്നത്. ഡീസൽ എഞ്ചിൻ 185 എച്ച്.പി കരുത്തും 400 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. മൂന്ന് വർഷമാണ് വാഹനത്തിെൻറ വാറൻറി.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.