മുംബൈ: അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് മോഡലുകളുടെ വിലയിൽ 18.5 ലക്ഷം രൂപയുടെ കുറവ് വരുത്തി. ജീപ്പ് ഗ്രാൻഡ് ചോർക്കി ലിമിറ്റഡ് മോഡലിനാണ് വൻ കുറവ് വരുത്തിയിരിക്കുന്നത്. ഗ്രാൻഡ് ചോർക്കി സമ്മിറ്റിന് 17.85 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടാവുക. ഗ്രാൻഡ് ചോർക്കി ലിമിറ്റഡ് ഡീസൽ മോഡലിന് നിലവിൽ 93.64 ലക്ഷവും ഗ്രാൻഡ് ചോർക്കി സമ്മിറ്റ് ഡീസലിന് 1.03 കോടിയുമാണ് വില.
ജീപ്പിെൻറ വ്റാങ്കൾ അൺലിമിറ്റഡ് 64.45 ലക്ഷം രൂപക്ക് ഇനി ലഭ്യമാവും. 7.14 ലക്ഷം രൂപയുടെ കുറവാണ് ഇൗ മോഡലിന് വരുത്തിയിരിക്കുന്നത്. ഗ്രാൻഡ് ചോർക്കി എസ്.ആർ.ടിയുടെ വിലയിൽ 5 ലക്ഷം രൂപയും കമ്പനി കുറച്ചിട്ടുണ്ട്.
ജി.എസ്.ടി നിലവിൽ വന്നതോടെ രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളെല്ലാം വില കുറച്ചിരുന്നു. എസ്.യു.വികളുടെ വിലയിൽ വൻ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതിെൻറ ചുവട് പിടിച്ചാണ് ജീപ്പും വില കുറച്ച് രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.