കിയ മോേട്ടാഴ്സ് തങ്ങളുടെ കണക്ടിവിറ്റി സംവിധാനമായ UVO യെ പരിഷ്കരിക്കുന്നു. എസ്.യു.വിയായ സെൽറ്റോസിലും എം.പി.വിയായ കാർണിവല്ലിലും പുത്തൻ UVO സംവിധാനമായിരിക്കും ഇനി ലഭിക്കുക. നിലവിൽ യുവോയിൽ 37 ഫീച്ചറുകളണ് നൽകിയിരിക്കുന്നത്. ഇതിനെ 50 എണ്ണമായി വർധിപ്പിക്കുകയാണ് കിയ ചെയ്തത്. ‘ഹലോ കിയ’ എന്നായിരിക്കും ഫീച്ചറുകൾ ആക്ടിവേറ്റ് ചെയ്യാൻ നാം പറയേണ്ടത്.
നേരെത്ത എം.ജി ഹെക്ടറിൽ ‘ഹലോ എം.ജി’ എന്ന ആക്ടിവേഷൻ കോഡാണ് നൽകിയിരുന്നത്. ഇതേ മാതൃകയിലാണ് കിയയിലും പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്. പരിഷ്കരിച്ച വാഹനങ്ങളിലെല്ലാം പുതിയ യുവോ ഫീച്ചറുകൾ ലഭിക്കും.
പുതിയ ഫീച്ചറുകൾ
വോയ്സ് കമാൻഡുകളുടെയെല്ലാം ആദ്യം ഇനിമുതൽ ‘ഹലോ കിയ’ എന്നായിരിക്കും പറയേണ്ടത്. ഇതോടൊപ്പം പുതിയ ഒമ്പത് വോയ്സ് കമാൻഡുകളും കിയ അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ കോൾ, കാലാവസ്ഥ, സമയവും തീയതിയും, ക്രിക്കറ്റ് സ്കോർ, മീഡിയ കൺട്രോൾ, നാവിഗേഷൻ, ക്ലൈമറ്റ് കൺേട്രാൾ തുടങ്ങിയവയാണ് കമാൻഡുകൾ. വാഹന സുരക്ഷക്കായും പുതിയ സംവിധാനങ്ങൾ യുവോയിലുണ്ട്.
വാഹനം മോഷ്ടിക്കാൻ ശ്രമിച്ചാൽ മൊബൈലിലേക്ക് നോട്ടിഫിക്കേഷൻ വരും. ഇൗ സമയം വാഹനം ഇമ്മൊബിലൈസ് ചെയ്യാനും മോഷണം തടയാനും ഉടമക്കാവും. അപകട മുന്നറിയിപ്പാണ് മറ്റൊരു ഫീച്ചർ. അപകട സമയം കുടുംബാംഗങ്ങൾക്കൊ സുഹൃത്തുക്കൾക്കൊ മെസ്സേജ് അയക്കുന്ന സംവിധാനമാണിത്. വാഹനത്തിനുള്ളിലെ വായുവിെൻറ നിലവാരം അളക്കാനും സ്മാർട്ട് വാച്ച് ഉപയോഗിച്ച് കണക്ട് ചെയ്യാനും യുവോക്കാവും. ആൺഡ്രോയ്ഡ് െഎ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ വാച്ച് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.