ന്യൂഡൽഹി: ഇന്ത്യയുടെ 71ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നിറങ്ങിയത് റേഞ്ച് റോവറിലായിരുന്നു. സാധാരണയായി ബി.എം.ഡബ്ളിയു സെവൻ സീരിസിലാണ് മോദിയുടെ യാത്രകൾ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വി സ്കോർപിയോ ആയിരുന്നു മോദി യാത്രകൾക്കായി തെരഞ്ഞെടുത്തിരുന്നത്.
പിന്നീട് പ്രധാനമന്ത്രിയായപ്പോൾ എസ്.പി.ജിയുടെ നിർദേശപ്രകാരം സെവൻ സീരിസിലേക്ക് മാറുകയായിരുന്നു. മോദിയുടെ ഒൗദ്യോഗിക യാത്രകൾക്ക് കൂട്ടായി എത്തിയാലും ഇല്ലെങ്കിലും റേഞ്ച് റോവർ എന്ന കരുത്തനെ പരിചയപ്പെടാം.
7.62 എം.എം ബുള്ളറ്റുകൾ വരെ തടയാൻ ശേഷിയുള്ള ബോഡി. ടയർ പഞ്ചറായാലും കുറച്ച് ദൂരം കൂടി സഞ്ചരിക്കാനുള്ള ശേഷി. എന്നിവയെല്ലാമാണ് റേഞ്ച് റോവറിെൻറ പ്രധാന പ്രത്യേകതകൾ. ഗ്രനേഡ്, ലാൻഡ് മൈൻ എന്നിവയുടെ ആക്രമണങ്ങളെയും റേഞ്ച് റോവർ കൂളായി പ്രതിരോധിക്കും.
മൂന്ന് ലിറ്റർ ശേഷിയുള്ള വി.6 എൻജിനാണ് റേഞ്ച് റോവറിനെ ചലിപ്പിക്കുന്നത്. 335 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. മണിക്കൂറിൽ 225 കിലോ മീറ്ററാണ് പരമാവധി വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.