കൊച്ചി: കോവിഡിനെതിരായ പോരട്ടത്തിൽ സംസ്ഥാന സര്‍ക്കാറുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പിന്തുണയുമായി ഫോഴ്‌സ് മോട്ടോഴ്‌സ്. ദേശീയ ആംബുലന്‍സ് കോഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ആംബുലന്‍സുകളാണ് അവതരിപ്പിക്കുന്നത്.
ചികിത്സ ആവശ്യമില്ലാത്ത രോഗികളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ളതാണ് ടൈപ്പ് ബി ആംബുലന്‍സുകള്‍. യാത്രയില്‍ രോഗിക്ക് ആവശ്യമായ അടിസ്ഥാന ജീവന്‍രക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങളോടു കൂടിയുള്ളതാണ് ടൈപ്പ് സി ആംബുലന്‍സുകള്‍.
ഗുരുതര അവസ്ഥയിലുള്ള രോഗിക്ക് യാത്രാവേളയില്‍ ചികിത്സ നല്‍കേണ്ട സൗകര്യങ്ങളോടു കൂടിയുള്ളതാണ് ടൈപ്പ് ഡി. ജീവന്‍രക്ഷാ ഉപാധികളോടെയുള്ള ആംബുലന്‍സുകളില്‍ ഡെഫിബ്രിലേറ്റര്‍, വെൻറിലേറ്റര്‍, ബി.പി അപ്പാരറ്റസ്, സ്‌കൂപ്പ് സ്‌ട്രെച്ചര്‍, സ്‌പൈന്‍ ബോര്‍ഡ് തുടങ്ങിയവയെല്ലാം ഉണ്ടാകും. സഞ്ചാര വേളയില്‍ തന്നെ രോഗിക്ക് അത്യാവശ്യം വേണ്ട ചികിത്സ നല്‍കാനാകും.
കൂടാതെ ഏതു സ്ഥലത്തും കണ്‍സള്‍ട്ടേഷനും ചികിത്സയും ലഭ്യമാക്കാന്‍ സാധിക്കുന്ന പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാവുന്ന മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ വികസിപ്പിക്കാനുള്ള ശേഷിയും ഫോഴ്‌സ് മോട്ടോഴ്‌സിനുണ്ട്. കോവിഡ് പോരാട്ടത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാവുന്ന തരത്തില്‍ പലതരം ആംബുലന്‍സുകള്‍ ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാറുകളും തദ്ദേശ സ്ഥാപനങ്ങളും ആലോചിക്കുന്നത്.
ആന്ധ്രാപ്രദേശ് സര്‍ക്കാറിന് ഈയിടെ ഫോഴ്‌സ് മോട്ടോഴ്‌സ് 1000 ആംബുലന്‍സുകള്‍ നല്‍കിയിരുന്നു. ഇതില്‍ 130 എണ്ണം ജീവന്‍രക്ഷാ ഉപകരണങ്ങളോടു കൂടിയതും 282 എണ്ണം അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതും 656 മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് സൗകര്യങ്ങളോടു കൂടിയതുമായിരുന്നു. മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളില്‍ കോവിഡ് സ്‌ക്രീനിങ് സൗകര്യങ്ങള്‍ ഉള്‍പ്പടെയുണ്ടായിരുന്നു. 104ല്‍ വിളിച്ചാല്‍ ആര്‍ക്കും സൗകര്യം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.