കിയയുടെ ജനപ്രിയ എസ്.യു.വിയായ സെൽറ്റോസിെൻറ ഏറ്റവും പുതിയ ഗ്രാവിറ്റി എഡിഷൻ കൊറിയയിൽ പുറത്തിറങ്ങി. വാഹനഘടനയിലൊ എഞ്ചിനിലൊ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഗ്രാവിറ്റി കാണാൻ കൂടുതൽ ആകർഷകമാണ്. പുതിയ ഗ്രില്ല്, അലോയ് വീലുകൾ, ഇൻറീരിയറിന് പുതിയ നിറം, കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
1.6 ലിറ്റർ ടർബൊ പെട്രോൾ-ഡീസൽ എഞ്ചിനുകളിലാണ് ഗ്രാവിറ്റി എഡിഷൻ വരുന്നത്. പുതുപുത്തൻ ത്രീ ഡി ഗ്രില്ല്, ഇരട്ട നിറമുള്ള 18 ഇഞ്ച് അലോയ് വീലുകൾ, സിൽവർ നിറത്തിലുള്ള വിങ്ങ് മിററുകൾ, പിന്നിലെ സ്കിഡ് പ്ലേറ്റ് എന്നിവയാണ് പുറത്തുള്ള മാറ്റങ്ങളിൽ പ്രധാനം. ഉള്ളിൽ ഗ്രാവിറ്റിക്ക് മാത്രമായി േഗ്ര കളർ സ്കീമാണുള്ളത്.
സുരക്ഷക്ക് ഫോർവേർഡ് കൊളിഷൻ പ്രിവൻഷൻ അസിസ്റ്റൻറ് സിസ്റ്റം, റിയർ പാസഞ്ചർ നോട്ടിഫിക്കേഷൻ എന്നിവയുമുണ്ട്. നവീകരിച്ച ഇൻസ്ട്രുമെൻറ് ക്ലസ്ചർ, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ, യുവോ കണക്ടിവിറ്റി, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ഗ്രാവിറ്റി എഡിഷെൻറ വരവുസംബന്ധിച്ച് കിയ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.