കൊച്ചി: നിസാെൻറ ഇലക്ട്രിക് ക്രോസ്ഓവര്‍ അരിയ അവതരിപ്പിച്ചു. നൂറുശതമാനം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമാണ് അരിയ. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 610 കിലോമീറ്റര്‍ ദൂരം വരെ യാത്രചെയ്യാനാകും. അടുത്ത വര്‍ഷം പകുതിയോടെ വാഹനം വില്‍പ്പനക്കെത്തും. ഇതോടൊപ്പം നിസാെൻറ പുതിയ ലോഗോയും പ്രകാശനം ചെയ്തു.
ഓട്ടോണോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ വാഹനത്തിൽ ഇണക്കി ചേർത്തിട്ടുണ്ട്.. ഒന്നിലധികം കോണ്‍ഫിഗറേഷനുകളില്‍ രണ്ട് വീല്‍ ഡ്രൈവ്, നാല് വീല്‍ ഡ്രൈവ് പതിപ്പുകളും രണ്ട് വ്യത്യസ്ത ബാറ്ററി മോഡലുകളും ലഭ്യമാണ്. ഇതുവരെയുള്ളതില്‍ സാങ്കേതികമായി ഏറ്റവും മുന്നേറിയ കാറാണ് അരിയയെന്ന് നിസാൻ അവകാശപ്പെടുന്നു.
ഡ്രൈവര്‍ സഹായ സംവിധാനമായ പ്രൊപൈലറ്റ് 2.0, പ്രോപൈലറ്റ് വിദൂര പാര്‍ക്കിങ്, ഇ-പെഡല്‍ സവിശേഷതകള്‍ എന്നിവ മികച്ച ഡ്രൈവിങ് അനുഭവം നല്‍കും. മികച്ച സുരക്ഷ സംവിധാനമാണ് വാഹനത്തിനുള്ളത്. എറൗണ്ട് വ്യൂ മോണിറ്റര്‍, ഫോര്‍വേഡ് കൂളിഷന്‍ വാണിങ്, എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സാങ്കേതികവിദ്യ എന്നിവ വാഹനത്തിലുണ്ട്. വരുന്ന 18 മാസത്തിനുള്ളില്‍ 12 പുതിയ മോഡലുകള്‍ പുറത്തിറക്കാൻ നിസ്സാന്‍ പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.