ന്യൂഡൽഹി: മലിനീകരണം കുറക്കുന്നതിന് സർക്കാർ നിശ്ചയിച്ച മാനദണ്ഡമായ ഭാരത് സ്റ ്റേജ് (ബി.എസ്)-നാല് ഗണത്തിൽപെട്ട വാഹനങ്ങളുടെ വിൽപന ഏപ്രിൽ ഒന്നു മുതൽ വിലക്കിയ കേ ാടതി ഉത്തരവിൽ ഒരുമാസത്തെ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി വാഹനഡീലർമാരുട െ അസോസിയേഷൻ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ മാർച്ച് 31നുശേഷം ഒരു ദിവസംപോലും നീട്ടാൻ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2018 ഒക്ടോബർ 24നായിരുന്നു ബി.എസ്-നാല് ഗണത്തിൽപെട്ട വാഹനങ്ങളുടെ വിൽപന നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. 2020 മുതൽ ബി.എസ്-അഞ്ച് ഒഴിവാക്കി ബി.എസ്-ആറ് മാനദണ്ഡത്തിലുള്ള വാഹനങ്ങൾ മാത്രമേ പുറത്തിറക്കാവൂ എന്ന് 2016ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
നിലവിൽ ബി.എസ്-നാല് വാഹനങ്ങൾ മാർച്ച് 31 വരെ വിൽക്കാൻ മാത്രമേ അനുമതിയുള്ളൂ. നിരവധി വാഹനങ്ങൾ സ്റ്റോക്കുള്ളതിനാൽ വിൽപന നടത്താനുള്ള അനുമതി ഒരു മാസംകൂടി നീട്ടിനൽകണമെന്നായിരുന്നു ഡീലർമാരുടെ ആവശ്യം. സാമ്പത്തികമാന്ദ്യംകൂടി കണക്കിലെടുത്തുള്ള അഭ്യർഥനയാണ് ഇതെന്ന് ഡീലർമാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഒരു ദിവസംപോലും നീട്ടി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.