വിലക്കുറവിൽ മെച്ചപ്പെട്ട ക്വിഡ് അവതരിപ്പിച്ചിരിക്കുകയാണ് റെനോ ഇന്ത്യ. അഞ്ച് വർഷംകൊണ്ട് മൂന്നര ലക്ഷം ക്വിഡുകൾ വിറ്റഴിഞ്ഞതിെൻറ സേന്താഷം പ്രകടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ആർ. എക്സ്.എൽ എന്ന പേരിൽ പുതിയൊരു വേരിയൻറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും ക്വിഡിെൻറ വിലയിൽ 2000 മുതൽ 7000രൂപവരെ റെനോ വർധിപ്പിച്ചിട്ടുണ്ട്.
എന്താണ് ആർ.എക്സ്.എൽ
ക്വിഡിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 800 സി.സി യുടെ കരുത്ത് കുറഞ്ഞ എഞ്ചിനും 1000 സി.സിയുടെ കൂടുതൽ കരുത്തുള്ള ഒന്നും. 800 സി.സിയിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണുള്ളത്. എന്നാൽ 1000 സി.സി എഞ്ചിനിൽ എ.എം.ടി ഗിയർബോക്സുമുണ്ട്. 1000 സി.സി വിഭാഗത്തിലേക്ക് ആർ.എക്സ്.എൽ എന്നൊരു വേരിയൻറുകൂടെ കൂട്ടിച്ചേർക്കുകയാണ് ഇപ്പോൾ റെനോ ചെയ്തിരിക്കുന്നത്. ഇതോടെ വിലക്കുറവിൽ കരുത്തുള്ള എഞ്ചിനും എ.എം.ടി ഗിയർബോക്സും ഉപഭോക്താവിന് ലഭ്യമാകും.
എന്നാൽ ടച്ച്സ്ക്രീൻ, റിവേഴ്സ് കാമറപോലുള്ള സംവിധാനങ്ങൾ വാഹനത്തിലുണ്ടാവില്ല. സിംഗിൾ ഡിൻ ബ്ലൂടൂത്ത് ഓഡിയൊ സിസ്റ്റം, സ്പ്ലിറ്റ് ഹെഡ്ലൈറ്റുകൾ, എൽ.ഇഡി ടെയിൽ ലൈറ്റ്, റൂഫ് സ്പോയിലർ, പവർ സ്റ്റിയറിങ്ങ്, റിമോട്ട് കൺട്രോൾ ലോക്കിങ്ങ് തുടങ്ങിയവ ആർ.എക്സ്.എല്ലിൽ ലഭിക്കും. ആർ.എക്സ്.എൽ മാനുവലിന് 4.16 ലക്ഷവും എ.എം.ടിക്ക് 4.48 ലക്ഷമാണ് വില.
അതേസമയം ക്വിഡിെൻറ വിലയിൽ 2000 മുതൽ 7000രൂപയുടെ വർധന കമ്പനി വരുത്തിയിട്ടുണ്ട്. ഈ വർഷത്തെ ക്വിഡിെൻറ രണ്ടാമത്തെ വിലവർധിപ്പിക്കലാണിത്. 2020 ജനുവരിയിലും ക്വിഡ് വില വർധിപ്പിച്ചിരുന്നു. ബി.എസ് സിക്സിലേക്ക് മാറുന്നതിെൻറ ഭാഗമായിട്ടായിരുന്നു അന്നെത്ത വിലവർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.