ന്യൂഡൽഹി: ചരക്ക് സേവന നികുതിയുെട പശ്ചാത്തലത്തിൽ ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹനനിർമാതാക്കളായ റോയൽ എൻഫീൽഡ് ബൈക്കുകളുടെ വില പുതുക്കി നിശ്ചയിച്ചു. ജി.എസ്.ടി നിലവിൽ വന്നതോടെ 350 സി.സിയിൽ കൂടുതലുള്ള ബൈക്കുകൾക്ക് നികുതി 1 ശതമാനം വർധിക്കും. 350 സി.സിയിൽ കുറവുള്ള ബൈക്കുകളുടെ നികുതി 2 ശതമാനം കുറയും. ഇതിെൻറ അടിസ്ഥാനത്തിലാണ് കമ്പനി ബൈക്കുകളുടെ വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ബുള്ളറ്റിെൻറ എൻട്രി ലെവൽ മോഡലായ ബുള്ളറ്റ് 350ക്ക് 1661 രൂപയുടെ കുറവാണ് ഉണ്ടാകുക. ഇലക്ട്ര, ക്ലാസിക് 350, തണ്ടർബേർഡ് 350 എന്നിവക്ക് യഥാക്രമം 2,211, 2,015, 2,165 രൂപയുമാണ് കുറയുക.
എന്നാൽ ക്ലാസിക് 500ന് 1,490 രൂപയുടെ വർധനയാണ് ഉണ്ടാകുക. ക്ലാസിക് ക്രോം, കോണ്ടിനെൻറൽ ജി.ടി, ഹിമാലയൻ എന്നീ മോഡലകൾക്കും വില വർധിക്കും. ജി.എസ്.ടി നിലവിൽ വന്നതോടെ രാജ്യത്തെ ഇരുചക്ര വാഹന നിർമാതക്കളെല്ലാം വിലയിൽ മാറ്റം വരുത്തിയിരുന്നു. ഇവരുടെ ചുവട് പിടിച്ചാണ് റോയൽ എൻഫീൽഡും വിലയിൽ മാറ്റം വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.