തിരുവനന്തപുരം: വാഹനങ്ങൾ ഒാടിക്കുേമ്പാൾ ഉറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുമ െന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഉറക്കംവരുേമ്പാൾ അതിനെ മറികടക്കാൻ ശ്രമിക്കു ന്നതാണ് പുലർകാലത്തെ മിക്ക അപകടങ്ങൾക്കും കാരണം. ഉറക്കം വരുന്നെന്ന് തോന്നിയാൽ ഉറപ ്പായും ഡ്രൈവിങ് നിർത്തിവെക്കണമെന്ന് ഒൗദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ പൊലീസ് വ്യക ്തമാക്കുന്നു.
ഉറക്കത്തിെൻറ ശാസ്ത്രീയവശങ്ങളെക്കുറിച്ചും ഘട്ടങ്ങളെക്കുറിച്ചും പ ോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
പുലർച്ച രണ്ടുമുതൽ അഞ്ചുവരെയാണ് ഏറ്റവും സൂക്ഷ ിക്കേണ്ടത്. ഉച്ചത്തിൽ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഉറക്കമൊഴിച്ച് വാഹനമോടിക്കാമെന്നാണ് മിക്ക ഡ്രൈവർമാരുടെയും ധാരണ. എന്നാൽ, ഉറക്കത്തിെൻറ റാപ്പിഡ് ഐ മൂവ്മെൻറ് ഘട്ടത്തിൽ എത്ര വമ്പനായാലും ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയാകും. എന്നാൽ, പൂർണ ഉറക്കത്തിലായിരിക്കും. കാൽ അറിയാതെ ആക്സിലറേറ്ററിൽ ശക്തിയായി അമർത്തുമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. നാല് ഘട്ടങ്ങളുള്ള ഉറക്കത്തിെൻറ അവസാനഘട്ടത്തിൽ ഉറക്കം ഏതൊരാളെയും കീഴടക്കിയിരിക്കും. പകൽ ഉണർന്നിരിക്കാനും രാത്രി ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം ശരീരത്തിലുണ്ട്.
രാത്രി മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ ഇതിെൻറ പ്രവർത്തനം തെറ്റും. തുടർച്ചയായി വാഹനങ്ങളുടെ ലൈറ്റ് അടിക്കുമ്പോൾ കണ്ണഞ്ചിക്കുന്നത് (ഗ്ലെയർ) കൂടുകയും കാഴ്ച കുറയുകയും (കോൺട്രാസ്റ്റ്) ചെയ്യും. റോഡിലെ മീഡിയൻ, ഹമ്പ്, കുഴികൾ, കട്ടിങ്ങുകൾ, മുറിച്ചുകടക്കുന്ന ആളുകൾ എന്നിവയൊന്നും കാണാനാവില്ല. വിജനമായ റോഡിലാണെങ്കിലും വാഹനത്തിന് മുന്നിൽ ഇവ കണ്ടാൽ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. സ്റ്റിയറിങ്ങും പാളിപ്പോകാമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഉറക്കത്തിെൻറ ഘട്ടങ്ങൾ
1. ചെറിയ മയക്കം പോലെ. കണ്ണുകൾ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധമനസ്സായതിനാൽ വേഗം ഉണരാം
2. കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറിൽനിന്നുള്ള തരംഗപ്രവാഹം സാവധാനത്തിലാവും
3. ബോധമനസ്സിെൻറ പ്രവർത്തനം നിലച്ചുതുടങ്ങും. തലച്ചോറിൽനിന്നുള്ള ഡെൽറ്റാ തരംഗങ്ങളുടെ പ്രവാഹം ദുർബലമാവും
4. കണ്ണുകളുടെ ചലനം നിലയ്ക്കും. കണ്ണുതുറന്നിരിക്കുേമ്പാൾതന്നെ ഉറങ്ങും
ഒഴിവാക്കേണ്ട കാര്യങ്ങൾ
1. അമിതവേഗ പ്രവണത കൂടും. ദൂരക്കാഴ്ച കുറവായതിനാൽ ബ്രേക്കിങ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്
2. ഉറങ്ങാതിരിക്കാൻ എതിർദിശയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റിൽ നോക്കി വാഹനമോടിക്കുന്ന ശീലം നന്നല്ല. ഇത് കണ്ണിെൻറ കാര്യക്ഷമത കുറക്കും
3. വയറുനിറച്ച് ഭക്ഷണം കഴിച്ച് വാഹനമോടിക്കരുത്.
4. ലഹരിവസ്തുക്കൾ ഉപയോഗിക്കരുത്. ഉറക്കംവരാതിരിക്കാൻ മുറുക്കുന്നതും ചുണ്ടിനിടയിൽ പുകയില വെക്കുന്നതും നന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.