അഹമ്മബാദ്: സൂറത്ത് സ്വദേശിയായ രത്ന വ്യാപാരി സജ്വി ധൊലാക്കിയ വാർത്തകളിൽ നിറയാറ് വിലപിടിച്ചുള്ള സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകിയാണ്. കഴിഞ്ഞ വർഷം 1200 റെഡി ഗോ ഹാച്ച് ബാക്ക് കാറുകളാണ് സജ്വി ധൊലാക്കിയ ജീവനക്കാർക്ക് സമ്മാനിച്ചത്. എന്നാൽ, ഇക്കുറി കമ്പനിയുടെ മൂന്ന് ജീവനക്കാർക്ക് ബെൻസ് കാറുകളാണ് സമ്മാനമായി നൽകിയത്.
കമ്പനിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ മൂന്ന് ജീവനക്കാർക്കാണ് ധൊലാക്കിയ മെഴ്സിഡെസ് ബെൻസ് എസ്.യു.വി സമ്മാനമായി നൽകിയത്. ധൊക്കാലിയ ജീവനക്കാർക്ക് നൽകിയ ബെൻസിെൻറ ജി.എൽ.എസ് 350 ഡി പതിപ്പിന് ഒരു േകാടിയാണ് വില.
ബെൻസിെൻറ എസ് ക്ലാസിനോട് കിടപിടിക്കുന്ന മോഡലാണ് ജി.എൽ.എസ് എസ്.യു.വി. 3 ലിറ്റർ വി 6 ഡീസൽ എൻജിനാണ് മോഡലിെൻറ ഹൃദയം. 258 ബി.എച്ച്.പി കരുത്തുള്ള എൻജിനിെൻറ ടോർക്ക് 620 എൻ.എം ആണ്. 7 സ്പീഡ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനാണ് കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.