ഉത്തർ പ്രദേശിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 10 ആയി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 10 ആയി. ഇതുവരെ അഞ്ച് പേരെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അധികൃതർ രക്ഷപ്പെടുത്തിയത്.

കനത്ത മഴയ്ക്കിടെ ഇന്നലെ വൈകുന്നേരം 5.15ഓട സാക്കിർ കോളനിയിലെ കെട്ടിടമാണ് തകർന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംഘങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. മരിച്ചവരിൽ കുട്ടികളുമുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 15ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നോവിൽ മൂന്ന് നില കെട്ടിടം തകർന്ന് എട്ട് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 10 killed after three-storey building collapses in Meerut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.