റായ്പൂർ: ഛത്തിസ്ഗഢിലെ ബിജാപൂരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു വനിതയുൾപ്പെടെ 10 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ഗാംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലേന്ദ്ര ഗ്രാമത്തിനടുത്ത വനപ്രദേശത്താണ് വെടിവെപ്പുണ്ടായതെന്ന് ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് പറഞ്ഞു.
നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബസ്തർ ലോക്സഭ മണ്ഡലത്തിൽ ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ.
നക്സലുകളെ തേടിയിറങ്ങിയ സുരക്ഷസേനയും ആയുധധാരികളായ സംഘവും തമ്മിൽ വെടിവെപ്പുണ്ടാവുകയായിരുന്നു. ഏറ്റുമുട്ടൽ നടന്നയുടൻ നടത്തിയ പരിശോധനയിൽ നാല് നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെത്തി. വിശദ പരിശോധനയിൽ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. യന്ത്രത്തോക്കുകൾ, ഗ്രനേഡ് ലോഞ്ചറുകൾ എന്നിവയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.