ജയ്പൂര്‍: കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ പത്ത് വയസുകാരന്‍ എലി കടിച്ച് മരിച്ചു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. എന്നാല്‍ ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ കുട്ടി ഉറക്കെ കരഞ്ഞു. പുതപ്പ് നീക്കി നോക്കിയപ്പോൾ കാലില്‍ നിന്നും രക്തം വാര്‍ന്നിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ആരോഗ്യനില ക്രമേണ വഷളായി. തുടർന്ന് കുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ രക്തത്തില്‍ അണുബാധയുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കുട്ടിയ്ക്ക് അഡ്മിറ്റ് ചെയ്യുന്ന സമയത്ത് പനിയുണ്ടായിരുന്നു. പിന്നാലെ ന്യൂമോണിയയും ബാധിച്ചിരുന്നുവെന്നും തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.