അരുണാചലിലെ തവാങ്ങിൽ 104 അടി ഉയരമുള്ള ദേശീയ പതാക ഉയർത്തി

ഇറ്റാനഗർ: ചൈനീസ് അതിർത്തിയോടു ചേർന്നു കിടക്കുന്ന അരുണാചൽ പ്രദേശിലെ തവാങ്ങിൽ 104 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് തവാങ്ങിലെ ബുദ്ധ പാർക്കിൽ പതാക ഉയർത്തിയത്.

ദേശീയ പതാക സംസ്ഥാനത്തെ എല്ലാ ദേശസ്‌നേഹികൾക്കും സമർപ്പിക്കുന്നതായി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. കരസേന, ശാസ്ത്ര സീമ ബൽ, ഇന്തോ-ടിബറ്റൻ അതിർത്തിയിലുള്ള പൊലീസ്, തവാങ് ജില്ലാ ഭരണകൂടം, പ്രാദേശിക എം.എൽ.എ സെറിങ് താഷി എന്നിവരെ അദ്ദേഹം അഭിനന്ദനമറിയിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 10,000 അടി ഉയരത്തിലുള്ള ബുദ്ധമത തീർഥാടനകേന്ദ്രമാണ് തവാങ്. രാജ്യത്ത് ഉയർത്തിയിട്ടുള്ള ഏറ്റവും വലിയ ദേശീയ പതാകകളിൽ രണ്ടാമത്തേതാണ് തവാങിലേത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ദേശീയ പതാകയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.



Tags:    
News Summary - 104-ft tall national flag hoisted at 10,000-ft altitude in Tawang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.