Representative Image

11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

ചെന്നൈ: അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വടക്ക് ഡെല്‍ഫ് ദ്വീപിന് സമീപമായിരുന്നു അറസ്റ്റെന്ന് ലങ്കന്‍ നാവികസേന അറിയിച്ചു. ശ്രീലങ്കയിലെ മത്സ്യസമ്പത്തിന്റെ സുസ്ഥിരതയ്ക്കും ലങ്കന്‍ കടലിലെ അനധികൃത മത്സ്യബന്ധനം തടയുന്നതിനുമുള്ള പട്രോളിങ്ങിന്റെ ഭാഗമാണ് അറസ്റ്റെന്ന് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഈ 11 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ, തമിഴ്നാട്ടില്‍ നിന്നുള്ള 29 മത്സ്യത്തൊഴിലാളികളും 79 മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.

തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുന്ന നിരവധി സംഭവങ്ങള്‍ പ്രത്യേകിച്ച് സമീപകാലത്ത് ഉണ്ടാകുന്നു. ഇത് നമ്മുടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രശ്‌നം മാത്രമല്ല, മറിച്ച് കടലില്‍ അവരുടെ ജീവിതത്തിന് നിരന്തരമായ ഭീഷണിയും അവകാശങ്ങള്‍ക്കെതിരായ വെല്ലുവിളിയുമാണ് -തമിഴ്‌നാട് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

Tags:    
News Summary - 11 Indian Fishermen Arrested By Sri Lankan Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.