മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 12 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: ഛത്തീസ്ഗഢ് അതിർത്തിക്കടുത്തുള്ള മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ ബുധനാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 12 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

വണ്ടോലി ഗ്രാമത്തിൽ സി60 കമാൻഡോകളും നക്സലൈറ്റുകളും തമ്മിൽ ഉച്ചകഴിഞ്ഞ് കനത്ത വെടിവെപ്പുണ്ടായെന്നും ആറ് മണിക്കൂർ നീണ്ടുനിന്നെന്നും ഗഡ്ചിറോളി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ ഒരാൾ തിപ്പഗഡ് ദളത്തിന്‍റെ ചുമതലയുള്ള ഡി.വി.സി.എം ലക്ഷ്മൺ അത്രം എന്ന വിശാൽ അത്രം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - 12 Naxalites killed in gunfight with police on Maharashtra-Chhattisgarh border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.