വിശാഖ പട്ടണത്ത് 12 നക്സലുകൾ കീഴടങ്ങി

വിശാഖപ്പട്ടണം: വിശാഖ പട്ടണത്ത് 12 നക്സലുകൾ പൊലീസിനു മുന്നിൽ കീഴടങ്ങി. പീപ്ള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സജീവ പ്രവർത്തകരായിരുന്നു ഇവർ. ചിന്തപല്ലെ അസി. പൊലിസ് സൂപ്രണ്ടിനു മുന്നിലായിരുന്നു കീഴടങ്ങിയത്. ഗോലികോണ്ട, പത്രുഡിഗുണ്ട അകുലുരു, രാമഗദ്ദ ഗ്രാമവാസികളായ ഇവർ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമീണരെ ഒറ്റുകാരെന്ന് മുദ്രകുത്തി കൊലപ്പെടുത്തുന്നതില്‍ മനംമടുത്താണ് കീഴടങ്ങിയതെന്ന് എ.എസ്.പി പറഞ്ഞു.

ഇവരുടെ ഗ്രാമങ്ങൾ മാവോയിസ്റ്റുകളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായിരുന്നു. ചിന്തപ്പള്ളി സബ്ഡിവിഷനിൽ മാവോയിസ്റ്റുകളുടെ ശക്തി കുറയുന്നതിന്റെ സൂചനയാണ് അവരുടെ കീഴടങ്ങലെന്നും പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.