ശ്രീനഗർ: ജമ്മു-കശ്മീരിൽ ലഫ്റ്റനന്റ് ഗവർണർ പങ്കെടുത്ത ചടങ്ങിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതിന് 12 പേർക്കെതിരെ കേസെടുത്തതായി പൊലീസ്. ദേശീയഗാനം അവതരിപ്പിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റുനിന്നുവെന്ന് ഉറപ്പുവരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ബാൻഡ് സംഘത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
ജമ്മു-കശ്മീർ പൊലീസ് ജൂണിൽ ശ്രീനഗറിൽ നടത്തിയ ‘പെഡൽ ഫോർ പീസ്’ എന്ന സൈക്ലിങ് പരിപാടിയുടെ സമാപന ചടങ്ങിലാണ് സംഭവം. ഇതേതുടർന്ന് ജമ്മു-കശ്മീർ ഭരണകൂടം അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ 14 പേർ അറസ്റ്റിലായെന്ന് ആദ്യം വാർത്ത വന്നിരുന്നു.
എന്നാൽ, 12 പേർക്കെതിരെ കേസെടുത്തുവെന്നും നല്ലനടപ്പിന് നിയമനടപടി ആരംഭിച്ചുവെന്നും വിശദീകരിച്ച് ശ്രീനഗർ പൊലീസ് വ്യാഴാഴ്ച ട്വിറ്റർ കുറിപ്പ് ഇറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.