ഹൈദരാബാദ്: തട്ടിപ്പ് കേസിൽ 26 വർഷമായി ഒളിവിൽ കഴിയുകയായിരുന്നയാളെ തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) വിഭാഗം അറസ്റ്റ് ചെയ്തു. ന്യൂഡൽഹി സ്വദേശിയായ അശോക് ബിസ്വാൾ (55) ആണ് നീണ്ടകാലത്തിനുശേഷം പൊലീസ് പിടിയിലായത്. ഇയാൾ തന്റെ കൂട്ടാളികളുമായി ചേർന്ന് ചണ്ഡീഗഡിൽ ‘ദി ബിർള ബ്ലൂ ഫ്ലെയിംസ്’ എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുകയും നിരവധി പേരിൽനിന്ന് പണം വാങ്ങി കബളിപ്പിക്കുകയുമായിരുന്നുവെന്ന് അഡീഷനൽ ഡി.ജി.പി (സി.ഐ.ഡി) മഹേഷ് ഭാഗവത് പറഞ്ഞു.

എൽ.പി.ജി സിലിണ്ടറുകളുടെ വിതരണാവകാശം, രജിസ്‌ട്രേഷൻ, സെക്യൂരിറ്റി നിക്ഷേപം എന്നിവ വാഗ്ദാനം ചെയ്താണ് ഇയാൾ ആളുകളിൽ നിന്ന് പണം ഈടാക്കിയിരുന്നത്. 1994 മെയ് മുതൽ 1995 ഓഗസ്റ്റ് വരെ ഇരകളിൽ നിന്ന് ബിസ്വാളും കൂട്ടാളികളും 1.22 കോടി രൂപ പിരിച്ചെടുത്തതായും ഡി.ജി.പി ഭഗവത് പറഞ്ഞു. ഒഡീഷയിലെ കട്ടക്കിൽ നിന്ന് പോലീസ് സംഘം ബിസ്വാളിനെ പിടികൂടി ഹൈദരാബാദിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - 1.22 crore case, the accused was arrested after 26 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.