ടോക്കിയോ: ബംഗളൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനം, ബിസിനസ്, യുവ പ്രതിഭ, മലയാളി സംഘടന എന്നീ വിഭാഗങ്ങളിലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തകിയിട്ടുള്ളത്.
പി.കെ അബ്ദുള്ള കോയ (അബുദബി ), ജോ മാത്യൂസ് (അമേരിക്ക), പ്രൊഫ. ഡോ. ശക്തികുമാർ (ജപ്പാൻ), അബ്ദുൽ ലത്തീഫ് (സൗദി അറേബ്യ), ഡോ. സോണി സെബാസ്റ്റ്യൻ (കുവൈത്ത്), സുനീഷ് പാറക്കൽ (ജപ്പാൻ), ശിൽപ രാജ് (അമേരിക്ക), സ്റ്റീഫൻ അനത്താസ് (സിംഗപ്പൂർ), അനിൽ രാജ് മങ്ങാട്ട് (ജപ്പാൻ), ഇഗ്‌നേഷ്യസ് സെബാസ്റ്റ്യൻ (മലേഷ്യ), പോൾ പുത്തൻപുരയ്ക്കൽ (ഫിലിപ്പൈൻസ്) എന്നിവർക്കാണ് 13 മത് ഗർഷോം പുരസ്‌കാരങ്ങൾ ലഭിച്ചത്.
2018 ലെ മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് നോർവേയിലെ നോർവീജിയൻ മലയാളി അസ്സോസിയേഷനെയും (നന്മ) തിരഞ്ഞെടുത്തു. ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി ഇന്‍റർനാഷണൽ ഏഷ്യ പസിഫിക് ഡയറക്ടർ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്) ചെയർമാനായ സമിതിയാണ് ഈ വർഷത്തെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ടോക്യോയിലെ ടോക്കിയു ഹോട്ടലിൽ ഒക്ടോബർ 13 ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ജപ്പാൻ പാർലമെൻറ് അംഗം ശ്രീ. നഖമുര റികാക്കോ എം പി പുരസ്‌കാരങ്ങൾ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.