കളിക്കിടെ വാക്കുതർക്കം; പതിനാലുകാരന്‍റെ കുത്തേറ്റ് സുഹൃത്തിന് പരിക്ക്

മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ പതിനാലുകാരന്‍റെ കുത്തേറ്റ് സുഹൃത്തിന് പരിക്ക്. നവി മുംബൈയിലായിരുന്നു സംഭവം.

കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പതിനാറുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. യാദവ് നഗറിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ പ്രതി കയ്യിലിരുന്ന കത്രികയുപയോഗിച്ച് പതിനാറുകാരന്‍റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - 14 year old stabbed friend over dispute while playing cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.