പശുവിനെ കൊന്നവർക്ക്​ 14 വർഷം തടവ്​; മനുഷ്യനെ ​കൊന്നാൽ രണ്ടു വർഷം

ന്യൂഡൽഹി: പശുവി​​​​െൻറ വില പോലും മനുഷ്യന്​ കൽപ്പിക്കുന്നില്ലെന്ന്​ ഡൽഹി കോടതി ജഡ്​ജ്​. പശുവിനെ കൊന്നാൽ വിവിധ സംസ്​ഥാനങ്ങളിൽ അഞ്ചു വർഷം, ഏഴുവർഷം, 14 വർഷം എന്നിങ്ങനെയാണ്​ തടവെന്നും എന്നാൽ മനുഷ്യനെ കൊന്നവർക്ക്​ രണ്ടു വർഷം മാത്രമേ ശിക്ഷയുള്ളൂവെന്നും ഡൽഹി അഡീഷണൽ സെഷൻ ജഡ്​ജി സഞ്​ജീവ്​കുമാർ പറഞ്ഞു. ഈ സ്ഥിതി മാറുന്നതിനും നിയമ ഭേദഗതി വരുത്തുന്നതിനും കേസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും അതിനായി വിധിയുടെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് അയക്കുമെന്നും കോടതി പറഞ്ഞു. 

ബി.എം.ഡബ്ല്യു കാർ അപകടത്തിൽ മോ​േട്ടാർ സൈക്കിൾ യാത്രികനെ ​െകാലപ്പെടുത്തിയ കേസിൽ ഹരിയാനയിലെ വ്യവസായിയുടെ മക​ന്​ രണ്ടു വർഷം തടവ്​​ ശിക്ഷ വിധിച്ച ശേഷമാണ്​ ജഡ്​ജിയുടെ പരാമർശം. 30കാരനായ ഉത്​സവ്​ ഭാസിനാണ്​ ശിക്ഷ ലഭിച്ചത്​. അപകടകരമായ ഡ്രൈവിങ്ങ്​, അശ്രദ്ധ മൂലം അപകടം വരുത്തി, മനുഷ്യ ജീവൻ അപായപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ്​ ഉത്​സവിനെതിരെ ചുമത്തിയത്​. 

അപകടത്തിൽ മരിച്ചയാളുടെ കുടംബത്തിന്​ 10 ലക്ഷം രൂപ നഷ്​ട പരിഹാരവും പരിക്കേറ്റയാൾക്ക്​ രണ്ടു ലക്ഷം രൂപ നഷ്​ടപരിഹാരവും നൽകാൻ ​േകാടതി വിധിച്ചു. 

2008 സെപ്​തംബർ 11നാണ്​ഉത്​സവ്​ അപകടം വരുത്തിയത്​. അപകടത്തിൽ മോ​േട്ടാർ സൈക്കിൾ യാത്രക്കാരാനയ അനൂജ്​ ചൗഹാൻ മരിക്കുകയും സുഹൃത്ത്​ മൃഗങ്ക്​ ശ്രീവാസ്​തവക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 2015 ല്‍ മാത്രം 4.64 ലക്ഷം റോഡ് അപകടങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു
 

Tags:    
News Summary - 14 years imprisonment if you kill cow, 2 if human - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.